വിവാഹവും വേർപിരിയലും വലിയ 'ആനക്കാര്യ'മൊന്നുമല്ല ഹോളിവുഡിൽ. വസ്‌ത്രം മാറുന്ന ലാഘവത്തോടെയാണ് സൂപ്പർതാരങ്ങളടക്കമുള്ള പലരും വിവഹാം കഴിക്കുന്നതും വേർപെടുത്തുന്നതും. അക്കാര്യത്തിൽ ഒട്ടുപിന്നിലല്ല പ്രശസ്‌ത നടി പമേല ആൻഡേഴ്‌സൻ. ആകെ അഞ്ച് തവണ പമേല വിവാഹിതയായി. 1995ൽ ടോമി ലീയുമായിട്ടായിരുന്നു ആദ്യ വിവാഹം. മൂന്ന് വർഷം മാത്രമായിരുന്നു ആ ബന്ധം നിലനിന്നത്. പിന്നീട് കിഡ് റോക്ക് ( 2006-2007), റിക് സോളമൻ ( 2007-2008), റിക് സോളമൻ (വീണ്ടും) (2014-2015). ഒടുവിൽ 74കാരനായ ജോൺ പീറ്റേഴ്സുമായിട്ടായിരുന്നു പമേലയുടെ വിവാഹം, അതും 2020 ജനുവരിയിൽ. എന്നാൽ വെറും 12 ദിവസത്തെ ദാമ്പത്യം മാത്രം പൂർത്തിയാക്കി വേർപിരിഞ്ഞിരിക്കുകയാണ് പമേല. നിർമ്മാതാവായ പീറ്റേഴ്സിന് വിവാഹ സമയത്ത് 74 ആയിരുന്നു പ്രായമെങ്കിൽ പമേലയ്‌ക്ക് 52 ആണെന്നു മാത്രം. കേവലം 22 വയസിന്റെ വ്യത്യാസം മാത്രം.