ലക്നൗ: നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ചിന്മയാനന്ദിന് അലഹബാദ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യൽ, തടവിലാക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചിന്മയാനന്ദിനു മേൽ ചുമത്തിയിരിക്കുന്നത്. ചിന്മയാനന്ദ് അദ്ധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാർത്ഥിനിയായിരുന്ന യുവതിയാണ് പരാതിക്കാരി. കോളേജിൽ പ്രവേശനം നേടാൻ സഹായിച്ചതിനു പിന്നാലെ ചിന്മയാനന്ദ് തന്നെ ഒരു വർഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്.