money

സാമ്പത്തിക നേട്ടങ്ങൾക്കായി ഫെങ്ഷൂയി നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് ലക്കി പ്ളാന്റസ്. ലക്കി ബാംബൂ, മണി പ്ളാന്റ് തുടങ്ങിയ ഉദാഹരണം. 2020ൽ ഇത് എങ്ങനെയാണ് ഫലവത്താകുന്നതെന്ന് നോക്കാം.

ലക്കി ബാംബൂ- സ്വീകരണ മുറിയിലോ, സ്‌റ്റഡി റൂമിലോ ലക്കിം ബാംബൂ വയ്‌ക്കുന്നത് വളരെ ഫലപ്രമാണ്. എന്നാൽ കിടപ്പു മുറിയിൽ ഇത് വയ്‌ക്കാൻ പാടില്ല. കാരണം കിടപ്പു മുറിയിൽ ജലമോ, ചെടികളോ വയ്‌ക്കാൻ പാടില്ലെന്ന് ഫെങ്ഷൂയി വ്യക്തമാക്കുന്നുണ്ട്. തെക്ക് കിഴക്ക് ഭാഗത്തു തന്നെ ബാംബൂ വയ്‌ക്കാൻ ശ്രദ്ധിക്കുകയും വേണം. വീടിന് പുറത്തും തെക്ക് കിഴക്ക് ഭാഗത്തായി ലക്കിം ബാംബൂ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. സാമ്പത്തിക ഉയർച്ചയ്‌ക്ക് ഇത് ഏറെ സഹായകരമാണെന്ന് ഫെങ്ഷൂയി പറയുന്നു.

വീടിന്റെ കിഴക്ക്, തെക്ക് കിഴക്ക് ദിക്കുകൾ തടിയുമായി ബന്ധപ്പെട്ട വസ്തുകൾ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിനു കാരണമാകും. തടി സമ്പത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്, വീടിന്റെ കിഴക്ക്, തെക്കു കിഴക്ക് ദിക്കുകളിൽ മരംകൊണ്ടുള്ള പാത്രങ്ങളിൽ അൽപം അരി സൂക്ഷിക്കുന്നത് സമ്പത്ത് വീട്ടിലേക്കെത്തിക്കും. വീടിന്റെ ഈ ഭാഗത്തിന് പച്ചനിറം അടിക്കുന്നത് നല്ലതാണ്. മാത്രമല്ല ബ്രൺ, റെഡ് നിറങ്ങളിലുള്ള പേഴ്സിൽ 27 നാണയങ്ങൾ ഇട്ട് ഈ ഭാഗങ്ങളിൽ സൂക്ഷിക്കുന്നതും ഗുണം ചെയ്യും.