modi-

ന്യൂഡൽഹി : ഷഹിൻബാഗ് സമരത്തിൽ ഡൽഹിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.. ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റുനഗരങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.. പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.. ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളിയെന്നും അദ്ദേഹം വിമർശിച്ചു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

ഡൽഹിയിൽ നടക്കുന്ന പൗരത്വസമരങ്ങൾക്ക് പിന്നിൽ എ.എ.പിയുടെും കോൺഗ്രസിന്റെയും രാഷ്ട്രീയക്കളിയാണ്. ഡൽഹിയെ കീഴടക്കാൻ അരാജക വാദികളെ അനുവദിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യത്വത്തെക്കാളും വലുതാണോ രാഷ്ട്രീയമെന്ന് എ..എ..പി സർക്കാരിനോട് മോദി ചോദിച്ചു. എ..എ..പി സർക്കാർ ആയുഷ്മാൻ ഭാരത് ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.