കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനികളിലൊന്നായ ഡാബറിന്റെ പുതിയ ഉത്‌പന്നമായ കേരാടെക്‌സ് ഓയിൽ കേരള വിപണിയിലെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡാബർ ഇന്ത്യ എത്തിക്കൽ മാർക്കറ്രിംഗ് മേധാവി ദുർഗാപ്രസാദ്, സോണൽ മാനേജർ അരുൺ, സെയിൽസ് ഓഫീസർ ശങ്കരനാരായണൻ, സെയിൽസ് ഹെഡ് ഡോ. ബാല, കോർപ്പറേറ്ര് കമ്മ്യൂണിക്കേഷൻ മാനേജർ ദിനേശ് കുമാർ, രമേശ് എന്നിവർ ചേർന്ന് ഉത്‌പന്നം പുറത്തിറക്കി.
മുടികൊഴിച്ചിൽ, താരൻ എന്നിവയെ തടഞ്ഞ്, വരണ്ട തലയോട്ടി പരിപോഷിപ്പിക്കുന്ന ആയുർവേദ ഓയിലാണ് ഇതെന്ന് ദുർഗാപ്രസാദ് പറഞ്ഞു. മുടിയുടെ ഉള്ള ദൃഢമാക്കുകയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. 100 എം.എൽ പായ്ക്കിന് 160 രൂപയാണ് വില. 8,500 കോടി രൂപയുടെ വാർഷിക വിറ്റുവരവും 536 ഉത്‌പന്നങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ആയുർവേദ കമ്പനികളിലൊന്നാണ് ഡാബർ. മൊത്തം വില്പനയിൽ 15-18 ശതമാനം കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.