joy-alukkas

 പ്രളയബാധിതർക്കായി നിർമ്മിക്കുന്നത് 250 വീടുകൾ

 ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച ഭവനപദ്ധതിയായ 'ജോയ് ഹോംസ് ഗുണഭോക്താക്കളുടെ സ്‌നേഹസംഗമം" ഒമ്പതിന് തിരുവല്ലയിൽ ഡോ. അലക്‌സാണ്ടർ മാർതോമ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലെ 100 കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഒരുക്കിയിരിക്കുന്നത്. രാഷ്‌ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും.

പ്രളയബാധിതർക്കായി 250 വീടുകളാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിർമ്മിക്കുന്നത്. ഇതിൽ, 160ഓളം കുടുംബങ്ങൾ വീടുകളിൽ താമസം തുടങ്ങി. മറ്റു വീടുകളും ഉടൻ കൈമാറുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ 60 കുടുംബങ്ങളുടെ സംഗമം തൃശൂരിൽ നടന്നിരുന്നു.