തൃശൂർ: ഭക്ഷ്യസംസ്‌കരണം, റിയൽ എസ്‌റ്രേറ്റ്, സോളാർ എനർജി തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനിയായ എലൈറ്ര് ഗ്രൂപ്പ്, പ്രഥമ സ്ഥാപകദിനം തൃശൂരിൽ ആചരിച്ചു. എലൈറ്ര് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.ആർ. രഘുലാലിന്റെ മകളും പുതിയ എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ ധനേസ രഘുലാൽ ജീവനക്കാരെ അഭിസംബോധന ചെയ്‌തു. പ്രവർത്തന മികവ് തെളിയിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
സുസ്ഥിര പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ 'ടി.ആർ. രഘുലാൽ സസ്‌റ്രൈനബിലിറ്രി ഇന്നൊവേഷൻസ് അവാർഡ്" ഗ്രീൻ വേംസ് എക്കോ സൊല്യൂഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജാബിർ കരാട്ടിന് സമ്മാനിച്ചു. ജീവനക്കാർക്ക് ചടങ്ങിൽ തുണകൊണ്ടുള്ള ഗ്രോബാഗിൽ 'ചായ മൻസ" ചെടി സമ്മാനിച്ചു.
കണ്ണൂർ എട്ടിക്കുളം എം.എ.എസ്.എസ് ജി.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപകൻ കെ.സി. സതീശന്റെ മേൽനോട്ടത്തിൽ ആറാം ക്ളാസ് വിദ്യാർത്ഥികളായ ഇ. ഷമീർ, എം.പി. മുഹമ്മദ് അസ്‌മി എന്നിവരാണ് ഗ്രോബാഗ് നിർമ്മിച്ചത്. ഇവരെയും ചടങ്ങിൽ ധനേസ രഘുലാൽ ആദരിച്ചു.