തിരുവനന്തപുരം: കമ്മിഷൻ ജീവനക്കാരുടെ പ്രശ്‌നപരിഹാരം തേടി കേരള കോ -​ഓ​പ്പ​റേ​റ്റീവ് എംപ്ലോ​യീസ് യൂണി​യന്റെ (​സി​.ഐ.​ടി​.യു ) നേതൃ​ത്വ​ത്തിൽ സഹകരണജീവനക്കാർ നാളെ മുതൽ സെക്ര​ട്ട​റി​യേ​റ്റിന് മുന്നിൽ ത്രിദിന സത്യാ​ഗ്രഹം നട​ത്തും.
സി.ഐ​.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആന​ന്ദൻ സമരം ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസം സി.ഐ​.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടിയും, മൂന്നാം ദിവസം സി.ഐ​.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ളയും ഉദ്ഘാടനം ചെയ്യും.