തിരുവനന്തപുരം: രജിസ്ട്രേഷൻ രേഖകളെല്ലാം ഘട്ടംഘട്ടമായി ഡിജിറ്റലാക്കുമെന്ന് മന്ത്രി ജി. സുധാകരൻ
വെങ്ങാനൂരിലെ പുതിയ സബ് രജിസ്ട്രാർ ഒാഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ നടപടിക്ക് തുടക്കമിട്ട് ഇ. പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തി. ഇതിന് പുറമെ നൂറ് വർഷം പഴക്കമുള്ള എല്ലാ സബ് രജിസ്ട്രാർ ഒാഫീസുകളും നവീകരിക്കും. ഇതിനകം 12 ഒാഫീസുകൾ നവീകരിച്ചിട്ടുണ്ട്. ബാക്കിയുളളവയുടെ നിർമ്മാണം ഉടൻ തുടങ്ങും. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജമീല പ്രകാശം, രജിസ്ര്‌ടേഷൻ ഐ.ജി എ അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.