മലയാള സിനിമയിലെ പുതുതലമുറ സിനിമകളെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ.. പുതുതലമുറയിലെ സംവിധായകരുടെ സിനിമകൾ കാണുമ്പോൾ എന്തുകൊണ്ടാണ് തനിക്ക് ഇത്തരം സിനിമകളെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്തതെന്ന് ആലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.. പുതിയ തലമുറ എടുക്കുന്ന സിനിമകൾ ഞാൻ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ ഇതൊക്കെ കണ്ടപ്പോൾ എനിക്കെന്താണ് ഇങ്ങനെ ചിന്തിക്കാൻ പറ്റാത്തതെന്ന്. അവർ ഇന്ററസ്റ്റിംഗായിട്ടാണ് ചിത്രങ്ങളെടുക്കുന്നത്.. മലയാളസിനിമയിലെ പെർഫോമൻസ് എന്ന് പറയുന്നത് റിയലിസ്റ്റിക് ആവാൻ തുടങ്ങി. എന്നെപ്പോലുള്ള ആളുകൾ റിട്ടയർ ചെയ്യേണ്ട സമയമായി, എന്നിട്ട് ഇവർക്ക് വിട്ടുകൊടുക്കേണ്ട സമയമായി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലായിരുന്നു പ്രിയദർശന്റെ വെളിപ്പെടുത്തൽ..
അതേസമയം പഴയ തലമുറയിലെ മികച്ച നടന്മാരോടൊപ്പം നിൽക്കുന്നവർ ഈ തലമുറയിൽ ഉണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.