literature-

താൻ എഴുതിയ പുസ്‌തകത്തിന്റെ അതേ പേരിൽ മറ്റൊരു എഴുത്തുകാരന്റെ പുസ്കകം പുറത്തിറങ്ങുന്നതിന്റെ വിഷമം പങ്കുവച്ച് ചലച്ചിത്ര നടി ലക്ഷ്‌മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. 2018 സെപ്റ്റംബറിൽ 'കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല 'എന്ന പേരിൽ ഒരു പുസ്തകം എഴുതിയാൽ സ്വീകരിക്കുമോ എന്ന് ഞാൻ നിങ്ങളോട് ചോദിക്കുന്നതെന്നും തുടർന്ന് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എല്ലാം സ്വീകരിച്ചു. 53 അദ്ധ്യായങ്ങൾ എഴുതിയെന്നും ലക്ഷ്‌മി പ്രിയ വ്യക്തമാക്കുന്നു. തുടർന്ന് 2019 നവംബർ ഏഴിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം നിർവഹിക്കുകയും ചെയ്തതായി താരം പറയുന്നു. എന്നാലിപ്പോൾ പി.വി. ഷാജികുമാർ എന്ന എഴുത്തുകാരൻ ഇതേ പേരിൽ അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കാൻ പോകുന്നുവെന്നും ലക്ഷ്‌മി പറയുന്നു.

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരേ, അതീവ വിഷമത്തിൽ ആണ് ഇപ്പൊ ഞാനുള്ളത്. 2018 സെപ്റ്റംബർ മാസമാണ് 'കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല 'എന്ന പേരിൽ ഒരു പുസ്തകം എഴുതിയാൽ സ്വീകരിയ്ക്കുമോ എന്ന് ഞാൻ നിങ്ങളോട് ചോദിക്കുന്നത്. എഴുതിക്കൊള്ളു എന്ന് നിങ്ങൾ പറഞ്ഞിട്ട് നിങ്ങൾ ധൈര്യം തന്നിട്ട് ആണ് ഞാൻ എഴുതി തുടങ്ങിയത്. 2019 ഒക്ടോബർ മുതൽ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എല്ലാം സ്വീകരിച്ചു 53 അധ്യായങ്ങൾ ഇവിടെ, ഫേസ്ബുക് ൽ എഴുതി. ജീവിതം തന്നെയാണ് എഴുതിയത്.ഹൃദയം മുറിഞ്ഞ, ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികൾ. അത് ഞാൻ അല്ലായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ച എത്ര ഏത്ര സംഭവങ്ങൾ. ഇനി ഒന്നും എഴുതുന്നില്ല എന്ന് തീരുമാനിച്ചപ്പോഴൊക്ക നിങ്ങൾ ഓരോരുത്തരും എന്നെ ശാസിച്ചിട്ടുണ്ട്. മുറിച്ചും ചേർത്തും ആ ശാസനയിൽ വീണ്ടും......


ഒടുവിൽ സൈകതം ബുക്സ് പ്രസാധനം ചെയ്ത പുസ്തകം 2019 നവംബർ 7 നു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രീ ശിഹാബുദ്ധീൻ പൊയ്തും കടവ് പ്രകാശനം ചെയ്യുകയും അശ്വതി അത് ഏറ്റു വാങ്ങുകയും ചെയ്തു. ഒരുപാട് പേരുടെ മികച്ച പ്രതികരണവും വായനാ അനുഭവവും എല്ലാം നാം പങ്കു വച്ചു. പുസ്തകം രണ്ടാം എഡിഷൻ പുറത്തിറങ്ങാൻ പോകുന്നു.


ഇപ്പൊ പി വി ഷാജികുമാർ എന്ന എഴുത്തുകാരൻ ഇതേ പേരിൽ അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കുവാൻ പോകുന്നു എന്നറിയുന്നു. ശ്രീ ഷാജി കുമാർ,വലിയ എഴുത്തുകാരനാണ്. ഞാൻ ഒരു തുടക്കകാരിയും. ആ നിലയ്ക്ക് തീർച്ചയായും അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്യും, ആ പേര് പിൻ വലിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.


ഒരേ പേരിൽ രണ്ടു പുസ്തകങ്ങൾ, വായനക്കാരിൽ കൺഫ്യൂഷൻ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. ആ കൺഫ്യൂഷൻ കൊണ്ട് ആർക്കും പ്രയോജനം ഇല്ല.
എഴുത്തുകാരി എന്ന പേരിൽ ഇപ്പൊ വലിയ അഭിമാനവും തോന്നുന്നു.കണ്ടില്ലേ?? എന്ന് ലക്ഷ്മി പ്രിയ ഒപ്പ്