ഏറെ ചിരിപ്പിച്ച പുസ്തകമേതെന്ന ചോദ്യത്തിന് മറുപടിയായി പ്രശസ്ത എഴുത്തുകാരൻ ജീത് തയ്യിൽ പറഞ്ഞ മറുപടി ഇങ്ങനെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാ പുസ്തകം. ‘എ ജേണി’. ഗുജറാത്തിയിൽ എഴുതി ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്ത കവിതാ സമാഹാരം. ‘പ്രശസ്തമായ പ്രസാധക സ്ഥാപനമാണു പ്രധാനമന്ത്രിയുടെ കവിതാ പുസ്തകം പ്രസിദ്ധീകരിച്ചത്. മികച്ച എഴുത്തുകാരുടെ മികച്ച സൃഷ്ടികൾക്കുപോലും പ്രസാധകരെ ലഭിക്കാതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചതെന്നു ചിന്തിക്കുമ്പോൾ പരിഹസം കലർന്ന ചിരിയാണ് തോന്നിയതെന്ന് ജീത് തയ്യിൽ തുറന്നുപറയുന്നു.
പ്രശസ്ത പത്രപ്രവർത്തകനും മലയാളിയുമായ ടി.ജെ.എസ്. ജോർജിന്റെ മകനാണ് ജീത് തയ്യിൽ. കവിതയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ജീത് തയ്യിൽ പിന്നീട് തന്റെ തട്ടകം നോവലിലേക്ക് മാറ്റി. നാർക്കോപോളിസ് എന്ന ആദ്യനോവൽ ആഗോള ശ്രദ്ധ നേടി,
ചോക്ലേളേറ്റ് സെയ്ന്റ്സ് എന്ന രണ്ടാമത്തെ നോവൽ ജീത്തിനെ ഇന്ത്യയിലെ മികച്ച നോവലിസ്റ്റുകളുടെ കൂട്ടത്തിലേക്ക് ഉയർത്തി. ജീവിതത്തിൽ സ്വാധീനം ചെലുത്തിയ പുസ്തകങ്ങളെക്കുറിച്ചു വിവരിക്കുമ്പോഴാണ് ജീത് തന്നെ ചിരിപ്പിച്ച പുസ്തകത്തെക്കുറിച്ചു പറഞ്ഞത്