തിരുവനന്തപുരം: തൊഴുവൻകോട് ശ്രീ ചാമുണ്ഡിദേവീ ക്ഷേത്രത്തിലെ ഉത്സവം 9ന് സമാപിക്കും. 9ന് രാവിലെ 5.30 മുതൽ പൊങ്കാല ആരംഭിക്കും. ഇന്ന് രാത്രി 9 മുതൽ നാടകം, നാളെ രാത്രി 8 മുതൽ നവരസാഞ്ജലി. 6ന് രാത്രി 8 മുതൽ ഓട്ടൻതുള്ളൽ, 9 മുതൽ നാടകം. 7ന് രാത്രി 8.30 മുതൽ ഗാനമേള. 8ന് രാത്രി 8 മുതൽ ഒാട്ടൻതുള്ളൽ, 10 മുതൽ നാടകം. 9ന് രാത്രി 7 മുതൽ ഉരുൾ, 9 മുതൽ താലപ്പൊലി, 10 മുതൽ നാടൻപാട്ടുകളുടെ ദൃശ്യ ശ്രവ്യ വിസ്മയം, വെളുപ്പിന് 3.30ന് ഗുരുസി. പൊങ്കാലദിവസം രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 വരെ പുരുഷന്മാർക്ക് ക്ഷേത്ര കോമ്പൗണ്ടിൽ പ്രവേശനം ഉണ്ടായിരിക്കില്ല.