തിരുവനന്തപുരം: ഭാരത് ഭവനും അലൈയൻസ് ഫ്രാൻസൈസും സംയുക്തമായി ഒരുക്കിയ 'ഡാൻസ് ഔർ ചാഓസ്" എന്ന പുതുമയാർന്ന നൃത്തരൂപം ഭാരത് ഭവനിൽ അരങ്ങേറി. മാലിയൻ നർത്തകനായ സൊലൈമാൻ സോനഗോ ആഫ്രിക്കൻ മാനവ ചരിത്രവുമായി സമന്വയിപ്പിച്ച ആത്മകഥാപരമായ ഡോക്യുമെന്ററി സംഗീത - നൃത്താവിഷ്കാരമാണ് ' ഡാൻസ് ഔർ ചാഓസ്' എന്ന പേരിൽ അവതരിപ്പിച്ചത്. നവീന നൃത്തശൈലിയിലൂടെ ആഫ്രിക്കൻ ജനമനസിന്റെ പരിച്ഛേദമാണ് സൂക്ഷ്മമായ സംഗീത-താള അകമ്പടിയോടെ നർത്തകൻ അരങ്ങിൽ അവതരിപ്പിച്ചത്. ഭാരത് ഭവൻ ഓപ്പൺ എയർ തിയേറ്ററിൽ അരങ്ങേറിയ കലാവിരുന്ന് കാണാൻ നിരവധിപേർ എത്തിയിരുന്നു.