രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും അത്യുത്തമമായ പാലക് സൂപ്പ് അമൂല്യ ഗുണങ്ങളുള്ള ആരോഗ്യവിഭവമാണ്. വിറ്റാമിൻ എ, ബി, കെ, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫോസ്ഫറസ്, എന്നീ പോഷക ഘടകങ്ങളുടെ കലവറയാണിത്.
പാലക് സൂപ്പിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടാൻ സ്ഥിരമായി പാലക് സൂപ്പ് കഴിക്കുക. ഇതിലുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാനും ദഹനേന്ദ്രിയത്തിന് ആരോഗ്യം നൽകാനും മികച്ചതാണ്. പ്രമേഹം നിയന്ത്രിക്കാൻ മാത്രമല്ല, പ്രമേഹത്തോടനുബന്ധമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും പാലക് സൂപ്പിന് കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം ക്രമീകരിക്കുന്നവർ ഒപ്പം പാലക് സൂപ്പു കൂടി കഴിച്ചോളൂ.
പാലക് സൂപ്പിൽ കടല ചേർത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിന് മതിയായ അളവിൽ പ്രോട്ടീൻ ലഭ്യമാക്കാനും സഹായകമാണ്. വേഗത്തിൽ വയർ നിറഞ്ഞതായി തോന്നുന്നതിനാൽ അമിതഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കാം.