മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ അവതരിപ്പിക്കും. ആനുകൂല്യങ്ങൾ ലഭിക്കും. അധികാര പരിധി വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ക്ഷമയോടുകൂടിയ സമീപനം, സമയബന്ധിതമായ പ്രവർത്തനം, പദ്ധതികൾ ആസൂത്രണം ചെയ്യും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മസംതൃപ്തിയുണ്ടാകും. ബാഹ്യപ്രേരണകൾ ഒഴിവാക്കും. നിലപാടിൽ ഉറച്ചുനില്ക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യവസ്ഥകൾക്കനുസരിച്ച് പ്രവർത്തിക്കും. അപാകതകൾ പരിഹരിക്കും. വിദഗ്ദ്ധ നിർദ്ദേശം തേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾ. പ്രതിഭകളെ പരിചയപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പദ്ധതികൾക്ക് തുടക്കം. പാരമ്പര്യ വിദ്യ പരിശീലിക്കും. പൊതു പ്രവർത്തനങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സംരക്ഷണ ചുമതല ഏറ്റെടുക്കും. പണമിടപാടുകൾ ഒഴിവാക്കണം. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കഠിനമായി ജോലി ചെയ്യും. മനോവിഷമം മാറും. തൃപ്തികരമായ ഉയർച്ച.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിതച്ചെലവ് വർദ്ധിക്കും. ആശയങ്ങൾ ലളിതമായി അവതരിപ്പിക്കും. ആത്മാഭിമാനം വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
തടസങ്ങൾ വന്നുചേരും. പ്രവർത്തനങ്ങളിൽ വിജയിക്കും. അന്യർക്ക് ഉപകാരം ചെയ്യും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാനദണ്ഡങ്ങൾ പാലിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.
അപ്രധാന കാര്യങ്ങൾ ഒഴിവാക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മാതാപിതാക്കളുടെ അനുഗ്രഹം. മാർഗതടസങ്ങൾ നീങ്ങും. ആഗ്രഹ സാഫല്യമുണ്ടാകും.