ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നിയോഗിച്ച വിമാനത്തിലെ ജീവനക്കാരെ അവധിയിൽ അയച്ചതായി എയർ ഇന്ത്യ. ജീവനക്കാരെ ഒരാഴ്ചയാണ് അവധിയിൽ അയച്ചതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
64 ജീവനക്കാരാണ് ആളുകളെ നാട്ടിലെത്തിക്കുന്നതിന് സഹായിച്ചത്. 30 ക്യാബിൻക്രൂ അംഗങ്ങളും, 8 പൈലറ്റുകളും, 10 കൊമേഷ്യഷൽ സ്റ്റാഫുകളും, എ.ഐ. സി.എം.ഡി സീനിയർ ഓഫീസർ എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വുഹാനിൽ നിന്ന് 647 ഇന്ത്യക്കാരെയും 7 മാലദ്വീപുകാരെയുമാണ് രണ്ട് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഡൽഹിയിലെത്തിയത്. ഇവരെ മനേസറിലെയും, ചാവ്‌ലയിലെയും ക്യാംമ്പുകളിൽ നിലവിൽ താമസിപ്പിച്ചിരിക്കുന്നത്.
എന്നാൽ കൊറോണ വൈസ് ബാധയെ തുടർന്ന് ചൈയിൽ മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം 64 പേരാണ് മരിച്ചത്. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ചൈന വിലയിരുത്തി. ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷന്റെ കണക്ക് പ്രകാരം 20,438 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനക്ക് പുറത്ത് 150 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.