മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലാ സ്‌കൂളിൽ തിളച്ച കറിയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരണപ്പെട്ടെ പെൺകുട്ടി സ്‌കൂൾ വിദ്യാർത്ഥിയല്ലെന്ന് മിർസാപൂരിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
മൂന്ന് വയസുകാരി വിദ്യാർത്ഥികളായ സഹോദരന്മാർക്കൊപ്പമാണ് സ്കൂളിലെത്തിയതെന്ന് റിപ്പോർട്ട് ഉണ്ട്. പാചകക്കാരൻ ഫോണിൽ മുഴുകിയിരിക്കുന്നതിനാൽ കുട്ടി അടുത്തെത്തിയത് അറിഞ്ഞില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ പരിഭ്രാന്തനായെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു.
Mirzapur: A 3-yr-old girl died in hospital after suffering burn injuries when she fell into a utensil which had freshly cooked midday meal,at a school in Rampur Atari village. Her father(in pic)says "Cooks had earphones on,they didn't notice&when they did they scurried away(03.2) pic.twitter.com/3zrLIvE2hB
— ANI UP (@ANINewsUP) February 3, 2020
സംഭവത്തിൽ നടപടിയെടുക്കുമെന്ന് അധികൃതർ കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രധാനാധ്യാപകനെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുശീൽ കുമാർ പട്ടേൽ അറിയിച്ചു. സമാനമായ സംഭവം നവംബറിൽ ആന്ധ്രാപ്രദേശിലെ കർനൂളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആറ് വയസുള്ള കുട്ടിയാണ് അന്ന് മരിച്ചത്.