ഹിറ്റ് ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയ്ക്ക് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന 'അജഗജാന്തര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റേഴ്സ് മലയാളത്തിലെ നാൽപതോളം സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത് .അജഗജാന്തരം എന്ന പേരിന്റെ പുതുമ കൊണ്ട് തന്നെ അനൗൺസ്‌മെന്റ് സമയത്തു വ്യത്യസ്തമാക്കിയതാണ് ഈ ചിത്രം,ഇപ്പോൾ പുറത്തിറക്കിയ പോസ്റ്റേഴ്സിലൂടെയും ഏറെ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. പ്രേക്ഷകർക്ക് ആഘോഷമാക്കാൻ പറ്റുന്ന ഒരടിപൊളി ഇടിവെട്ട് ചിത്രമായിരിക്കും അജഗജാന്തരം.ആനയും പൂരവും വെടിക്കെട്ടും എല്ലാം കൂടി ഒത്തുചേരുന്ന ഒരു അടിപൊളി ഇടിവെട്ട് ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റേഴ്സിലൂടെ സൂചിപ്പിക്കുന്നത്.എല്ലാം ആനപ്രേമികൾക്കും പൂരപ്രേമികൾക്കും ഒരുപോലെ തകർക്കാൻ കഴിയുന്ന ചിത്രമായിരിക്കും ഇത്.
കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് ജിന്റോ ജോർജാണ്.ചിത്രത്തിൽ ആന്റണി വർഗീസിന് പുറമെ ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക് മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വർഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജ്ലീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രേക്ഷകർക്ക് തിയേറ്ററിൽ മറ്റൊരു ദൃശ്യവിസ്മയം തന്നെയായിരിക്കും അജഗജാന്തരം.