കൊല്ലം: ചൈനയിൽ നിന്നും വരുത്തുന്ന കൃത്രിമ മീനുകളെ കോർത്ത് വമ്പൻ കടൽ മത്സ്യങ്ങളെ പിടിക്കുന്ന രീതി ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ചുരുങ്ങിയ വിലയ്ക്ക്. എന്നാൽ വമ്പൻ മീനുകളെ കുരുക്കാൻ ചൂണ്ട സഹിതമുള്ള കൃത്രിമ മീനുകളെയാണ് ഉപയോഗിക്കുന്നത്. ഫിഷിങ് ലൂർ എന്നറിയപ്പെടുന്ന ഇവയ്ക്ക് 150 രൂപമുതൽ 4,000 രൂപവരെയുണ്ട്. ഫിഷിങ് ഷാഡ് ആണ് മറ്റൊരിനം. ഇവ റബ്ബർ കൊണ്ട് നിർമിച്ചവയാണ്. മീനിന്റെ രൂപവും നിറവുമുള്ളവ. ചിലതിന് മീനുകളെ ആകർഷിക്കാനുള്ള കൃത്രിമ മണവും ഉണ്ട്. സദ്കി എന്നറിയപ്പെടുന്ന മാലപോലെ ഇരകളെ കോർത്ത് ഒരേസമയം ഒട്ടേറെ മീനുകളെ പിടിക്കുന്ന രീതിയും വ്യാപകം.
കൊല്ലം ശക്തികുളങ്ങര മുതൽ തമിഴ്നാട്ടിലേക്ക് കടന്ന് പൂംപുഹാർ, തൂത്തുക്കുടി വരെ നീളുന്നതാണ് ഇത്തരത്തിലുള്ള മീൻ പിടിത്തം. ണ്ടയിടൽ ഹോബിയാക്കിയവരുടെ വാട്സാപ്പ് ഗ്രൂപ്പും അനുദിനം ഉടലെടുക്കുന്നുണ്ട് കൊല്ലത്ത്. 750 മുതൽ 60,000 രൂപവരെയുള്ള ഫിഷിംഗ് റോഡ് അഥവാ ചൂണ്ട ഇവിടെ ലഭ്യമാണ്. അതിനേക്കാൾ കൂടിയതും വിപണിയിലുണ്ട്. ഇതിൽ ചുറ്റിയിടുകയും ആവശ്യാനുസരണം അയച്ചും മുറുക്കിയും ഉപയോഗിക്കുകയും ചെയ്യുന്ന നൂലിന് 300 മീറ്ററിന് 300 രൂപ മുതൽ 6,0007,000 ഒക്കെയാണ് വില. വില കൂടുന്തോറും ബലം കൂടും.