കൊൽകത്ത: വിമാനത്തിൽ തായ്‌ലൻഡ് യുവതിക്ക് സുഖപ്രസവം. ദോഹയിൽ നിന്നും ബാങ്കോക്കിലേക്കുള്ള ഖത്തർ എയർവേസിന്റെ ക്യു.ആർ-830 എന്ന വിമാനത്തിലാണ് സംഭവം. യാത്രക്കിടെ പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ജീവനക്കാരുടെ സഹായത്തോടെ വിമാനത്തിൽ വച്ചുതന്നെ യുവതി കുഞ്ഞിനു ജന്മം നൽകി.
മെഡിക്കൽ മുൻഗണനാ ലാൻഡിംഗ് ആവശ്യപ്പെട്ട് വിമാനത്തിന്റെ പൈലറ്റ് കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിന് നിർദേശം നൽകിയതിനെ തുടർന്ന് വിമാനം അടിയന്തിരമായി എയർപോട്ടിൽ ലാൻഡ് ചെയ്തു. അമ്മയേയും, കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Correction Qatar Airways flight from Doha to Suvarnabhumi Airport* (Bangkok) made emergency landing at Kolkata Airport around 3.15 am today, after 23-yr-old Thai national gave birth onboard the flight. Both mother&baby are fine; have been shifted to a private hospital in Kolkata pic.twitter.com/ehYJeR4zgU
— ANI (@ANI) February 4, 2020