arif-muhammed-khan

കോഴിക്കോട്: പ്രതിപക്ഷം ഭരണഘടന വായിക്കണമെന്നും,​ ഉത്തരവാദിത്തമില്ലാതെ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ആവശ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനക്ഷേമത്തിൽ ഊന്നി പ്രവർത്തിക്കുന്ന സർക്കാരാണിതെന്നും ഗവർണർ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യ ഒരു ബനാന റിപ്പബ്ലിക് അല്ലെന്നും, എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഗവർണർ വ്യക്തമാക്കി. സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നതാണ് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കേരളം മികച്ച സംസ്ഥാനമാണ്. സർക്കാരിനെ നല്ല കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും തെറ്റായ കാര്യങ്ങളിൽ തിരുത്തുകയും ചെയ്യേണ്ടത് ഗവർണറുടെ ചുമതലയാണ്- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.