ബർലിൻ (ജർമിനി): വീൽചെയറിൽ കഴിയുന്ന നൂറുവയസുകാരിയെ പത്തൊൻപതുകാരനായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു. ജർമിനിയിലെ തൂറിംഗ് എന്ന സ്ഥലത്താണ് സംഭവം. ഒരു വർഷം മുമ്പ് വയോധികയുടെ അപ്പാർട്ട്മെന്റിൽ വച്ചാണ് ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. കുളികഴിഞ്ഞ് ഇറങ്ങിവന്ന സ്ത്രീയെ യുവാവ് ആക്രമിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഹോം നേഴ്സ് കമ്പനിയിൽ നിന്ന് പരിചരണത്തിനായി എത്തിയതാണ് യുവാവ്.
പീഡനത്തിന് ഇരയായ വിവരം വയോധിക തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ഇതേതുടർന്ന് യുവാവ് അറസ്റ്റിലാവുകയായിരുന്നു.
ശിശുസംരക്ഷണ നിയമ പ്രകാരമാണ് യുവാവിനെ വിചാരണയയ്ക്ക് വിധേയമാക്കിയത്. കുറ്റം ചെയ്യുന്ന സമയത്ത് പ്രായ പൂർത്തിയാകാത്തതിനാൽ ലൈംഗിക പീഡനത്തിന് 22 മാസത്തെ തടവ് ശിക്ഷ മാത്രമേ ലഭിക്കു. കൂടാതെ 101 മണിക്കൂർ വേതനമില്ലാതെ പണിയെടുക്കുകയുമാണ് യുവാവിന് ലഭിച്ച ശിക്ഷ.
എന്നാൽ കോടതി വിധിയിൽ തൃപ്തികരമല്ലെന്ന് ബന്ധുക്കൾ അറിയിച്ചു. കടുത്ത ശിക്ഷ ലഭിക്കുന്നതിനായി മേൽ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.