mask

ലോകം ഇന്ന് കൊറോണ ഭീഷണിയിലാണ്. ചൈനയിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് നമ്മുടെ കേരളത്തിലും സാന്നിധ്യമറിയിച്ചു. എന്നാൽ ആശങ്കൾക്ക് വഴി നൽകാതെ സർക്കാർ കൃത്യമായ ജാഗ്രതയിലൂടെ പ്രതിരോധം സുരക്ഷിതമാക്കുന്നുണ്ട്. എന്നിരുന്നാലും ഇങ്ങനെയൊരു അവസരത്തിൽ സ്വയം മുൻകരുതലുകൾ എടുക്കേണ്ടത് നമ്മൾ ഓരോരുത്തരിൽ നിക്ഷി‌പ്‌തമായ ചുമതലയാണ്. അക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാസ്‌കിന്റെ ഉപയോഗം. മെഡിക്കൽ സ്‌റ്റോറിൽ നിന്ന് ഒരു മാസ്‌ക് വാങ്ങി കെട്ടിക്കഴിഞ്ഞാൽ എല്ലാം സുരക്ഷിതമായി എന്നു കരുതുന്നത് മണ്ടത്തരമാണ്. മാസ്‌ക് ശരിയായ രീതിയിൽ ധരിച്ചെങ്കിൽ മാത്രമേ അതിന് പ്രയോജനം ഉണ്ടാവുകയുള്ളൂ. അത് എങ്ങനെ എന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടർ മനോജ് വെള്ളനാട്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം-

'നിരവധി തരം മാസ്‌കുകൾ ഉണ്ട്. സാധാരണയായി ലഭ്യമായ ഒന്ന് നീലയും വെള്ളയും നിറങ്ങളുള്ള ശസ്ത്രക്രിയാ മാസ്‌ക് ആണ്. അതാണ് ചിത്രത്തിൽ

ഈ മാസ്‌കിന് 3 ലെയറുകളുണ്ട്. നീലയ്ക്കും വെള്ളയ്ക്കും ഇടയിൽ നമ്മൾ കാണാത്ത ഒരു പാളി ഉണ്ട്. ഇതാണ് ശരിക്കും ബാക്ടീരിയയോ വൈറസോ പുറത്തേക്കോ അകത്തേക്കോ പോകുന്നത് തടയുന്നത്. അതെത്രത്തോളം ഇഫ്ര്രകീവാണെന്നത് ഒരു ചോദ്യമാണ്.

ഇനി മാസ്‌കിലെ ആ നീല നിറമുള്ള ഭാഗം തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലിരിക്കും. അത് പുറമേ നിന്നുള്ള ഡ്രോപ്‌ളെറ്റുകൾ അകറ്റുന്നതിനുള്ളതാണ്. മുന്നിലൊരാൾ നിന്ന് സംസാരിക്കുമ്പോൾ തെറിക്കുന്ന തുള്ളികൾ അതിൽ വന്ന് തട്ടി നമ്മുടെ മൂക്കിലെത്താതെ അവ തെറിച്ചു പോകും. അതോണ്ട് മാസ്‌ക് കെട്ടുമ്പോൾ നിറമുള്ള ഭാഗം പുറത്താണ് വരാനുള്ളത്.

വെള്ളപ്പാളി തൊട്ടാൽ നല്ല സോ്ര്രഫാണ്. അതിൽ വന്ന് വീഴുന്നതിനെ ഒക്കെ അതങ്ങ് വലിച്ചെടുത്തോളും. നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന സൂക്ഷ്മതുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും. എന്നുവച്ചാ നിറമില്ലാത്ത ഭാഗം അകത്തു വരുന്ന വിധമാണ് മാസ്‌ക് ധരിക്കേണത്.

യഥാർത്ഥത്തിൽ ച95 മാസ്‌കുകളാണ് ഈ അവസരങ്ങളിൽ ഉപയോഗിക്കേണ്ടത്. പക്ഷെ അവ അത്ര എളുപ്പമല്ലാ കിട്ടാൻ. മാത്രമല്ല, പൊതുജനങ്ങൾ ച95 മാസ്‌കുപയോഗിക്കേണ്ടത്ര പ്രശ്നമൊന്നും കെറോണ കാരണം നമ്മുടെ നാട്ടിലില്ല. അതോണ്ട് ഈ മാസ്‌കുകളെ തന്നെ നമുക്കാശ്രയിക്കാം. അതിനിടയിൽ ഈ ടൈപ്പ് മാസ്‌ക് ധരിക്കുന്നതിനെ പറ്റി വരെ ഹോക്സുകൾ പ്രചരിക്കുന്നുണ്ട്. തിരിച്ചു ധരിക്കണം, മറിച്ചു ധരിക്കണം എന്നൊക്കെ പറഞ്ഞ്. എന്തല്ലേ..? അതിൽ പറഞ്ഞിരിക്കുന്നതൊക്കെ മണ്ടത്തരമാണ്. അതോണ്ടെഴുതിയതാണിത്.

ഇത്രേം മാത്രം ഓർത്താ മതി, നിറമുള്ള വശം മറ്റുള്ളവർക്ക് കാണാനുള്ളതാണ്. നമ്മളെ കളർഫുളായി മറ്റുള്ളവർ കാണുന്നതല്ലേ നമുക്കിഷ്ടം. അത്രേള്ളൂ..

മനോജ് വെള്ളനാട്‌'