sharjeel-imam

മുംബയ് : ജെ.എൻ.യു വിദ്യാർത്ഥിയും ഷഹീൻബാഗ് പ്രതിഷേധത്തിന്റെ മുൻനിരക്കാരനുമായ ഷർജീൽ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച 50-60 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മുംബയ് പൊലീസ് കേസെടുത്തു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ എം.എ വിദ്യാർത്ഥിയായ ഉർവശി ചുഡാവാലയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഉർവശി എത്തിയില്ല. ഉർവശിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഇടപെടലുകളും പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

പൗരത്വനിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തിനിടെ വിദ്വേഷകരമായ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നു മുറിച്ചു മാറ്റണമെന്നും മറ്റും ഷർജീൽ നടത്തിയ പ്രസംഗമാണ് കേസിന് കാരണം.