ship

ടോക്കിയോ: കപ്പൽ യാത്രികന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന്‌ കപ്പലിലെ ജീവനക്കാരും .യാത്രക്കാരുമടക്കം 3500പേർ പ്രത്യേക നിരീക്ഷണത്തിൽ. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ 80 വയസുകാരന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ മണിക്കൂറുകളോളമാണ് പലർക്കും കാത്തിരിക്കേണ്ടി വരുന്നത്.

ജപ്പാനിലെ യൊക്കോഹാമയിൽ എത്തിയപ്പോഴാണ് സംഭവം. യാത്രക്കാരുടെയും ജീവനക്കാരുടെയും പരിശോധനക്കായി നിരവധി കൊറണ്ടയ്ൻ ഓഫീസർമാർ കപ്പലിൽ എത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച മുതൽ പരിശോധനയ്ക്കായി മുറിക്കുള്ളിൽ കാത്തുനിൽക്കുകയാണെന്നും ചൊവ്വാഴ്ച പുലർച്ചെ ആയിട്ടും പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും ഒരു കപ്പൽ യാത്രക്കാരൻ പറഞ്ഞു. എപ്പോൾ പരിശോധന പൂ‌ർത്തിയാവുമെന്ന് അറിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കപ്പൽ യൊക്കൊഹാമായിൽ എത്തിയ ശേഷം 24 മണിക്കൂർ വൈകിയെ കപ്പൽ പുറപ്പെടു എന്ന് ജീവനക്കാർ അറിയിച്ചെന്നും മറ്റൊരു യാത്രക്കാൻ വ്യക്തമാക്കി.