astro

2020 ഫെബ്രുവരി മാസം വളരെയേറെ ഗുണങ്ങൾ നേടിയെടുക്കുന്ന കുറച്ചു നക്ഷത്രക്കാരുണ്ട്. ആ നക്ഷത്ര ജാതർക്ക് സർവ ഐശ്വര്യമാണ് ഫെബ്രുവരി നൽകുക. 11 നക്ഷത്രക്കാർക്കാണ് ഈ മാസം ഗുണഫലങ്ങൾ അനുഭവിക്കാൻ യോഗം കാണുന്നത്.

അശ്വതി- ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുമെന്നതാണ് അശ്വതിയുടെ പ്രത്യേകത. സൗഭാഗ്യവും ആഗ്രഹ സാഫല്യവും അവർക്കൊപ്പമുണ്ടാകും.

കാർത്തിക- പ്രസിദ്ധി, ഐശ്വര്യം, ധനവർദ്ധനവ് എന്നിവ കാർത്തിക നക്ഷത്രക്കാരുടെ പക്കൽ എത്തിച്ചേരും.

പുണർതം- പെട്ടെന്നുള്ള സൗഭാഗ്യം ഇവരെ തേടി എത്തും. ധനം, സുഖം, സമ്പന്നത എന്നിവ അനുഭവിക്കാൻ കഴിയും.

ആയില്യം- ധന ലഭ്യതയാണ് ആയില്യം നക്ഷത്രത്തെ രാജയോഗത്തിൽ എത്തിക്കുക. പുത്രസൗഭാഗ്യത്തിനുള്ള യോഗവും കാണുന്നുണ്ട്.

മകം- ദുഖനാശം, പാപനാശം എന്നിവയ്‌ക്ക് യോഗം കാണുന്നു. ധനപരമായി ഏറെ മെച്ചമുണ്ടാകും.

അത്തം- ധനം, ആയുസ്, ആരോഗ്യം, സൗഭാഗ്യം, മോക്ഷം എന്നിവ കൊണ്ട് സമൃദ്ധമാകും. സമ്പത് സമൃദ്ധിയുണ്ടാകും.

വിശാഖം- ഭാഗ്യാനുഭവങ്ങൾ, ഉല്ലാസ സാഹചര്യം, കർമ്മരംഗത്ത് പുരോഗതി ഇവയൊക്കെ വന്നുചേരും. ഭാഗ്യക്കുറിയിലൂടെ ധനവാനാകുവാനുള്ള യോഗം കാണുന്നു.

ചതയം- ദുഖശമനം ഉണ്ടാകും. ശ്രീകൃഷ്‌ണ ഭജനം ഉത്തമമാണ്.

പൂരുരുട്ടാതി- ധന ഭാഗ്യം വന്നുചേരും. ആഗ്രഹിച്ചത് നേടി എടുക്കാനുള്ള അവസരമുണ്ട്.

രേവതി- 2020 മുതൽ രണ്ടര വർഷക്കാലം രേവതിക്ക് രാജയോഗമാണ് കാണുന്നത്.

തൃക്കേട്ട- ഭാഗ്യം കടാക്ഷിക്കും. സമ്പത്ത് വളരെയധികം വന്നു ചേരും. ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്.