തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി സെൻകുമാർ മാദ്ധ്യമപ്രവർത്തകർക്കെതിരെ നൽകിയ കേസ് പൊലീസ് അവസാനിപ്പിച്ചു. കടവിൽ റഷീദിനും ജി.പി സുരേഷ കുമാർ എന്നിവയ്ക്കെതിരെയാണ് സെൻകുമാർ പരാതി നൽകിയത്. സെൻകുമാറിന്റെ പരാതിയിലെ ആരോപണങ്ങൾ വ്യാജമാണെന്നും ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ എന്നീ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് കണ്ടെത്തി.
റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നേരത്തെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡി.ജി.പി. ടി.പി. സെൻകുമാറിന്റെ പേരിൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സംഘംചേർന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സുഭാഷ് വാസുവിനും ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന എട്ടുപേർക്കുമെതിരെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.