തിരുവനന്തപുരം: സർക്കാർ ഉത്തരവുകൾ മലയാളത്തിൽ ഇറക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പല വകുപ്പുകളും ഉത്തരവുകൾ ഇപ്പോഴും ഇംഗ്ലീഷിൽ ഇറക്കുന്നുണ്ട്. നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ എല്ലാ ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.