rape

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ രഹസ്യ വിചാരണയുടെയും നടി വന്ന വാഹനത്തിന്റെയും ഫോട്ടോ മൊബൈലിൽ പകർത്തിയ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചാം പ്രതി ഇടപ്പള്ളി കുന്നുംപുറം സ്വദേശി സലീമിനെതിരെയാണ് നോർത്ത് പൊലീസ് കേസെടുത്തത്. കേസിൽ ജാമ്യം ലഭിച്ച സലിം സുഹൃത്തായ ആഷിക്കിനൊപ്പമാണ് കോടതിയിലെത്തി​യത്.. കഴിഞ്ഞ ദിവസം വിചാരണ കഴിഞ്ഞ് സലിമും ആഷിക്കും തങ്ങളുടെ ഫോൺ പരിശോധിക്കുന്നതു കണ്ട സി.ഐ ബൈജു പൗലോസ് ചോദ്യം ചെയ്തപ്പോഴാണ് മൊബൈലിൽ ചിത്രം പകർത്തിയതായി​ കണ്ടെത്തി​യത്. . പ്രതിക്കൂട്ടിൽ പൾസർ സുനി ഇരിക്കുന്ന ചിത്രം സലിമിന്റെ മൊബൈലിൽ നിന്നും നടി വന്ന വാഹനത്തിന്റെ ചിത്രം ആഷിക്കിന്റെ മൊബൈലിൽ നിന്നും ലഭിച്ചു. രഹസ്യവിചാരണ നടത്തുന്ന കേസിൽ ഇത്തരമൊരു നടപടി നിയമവിരുദ്ധമായതി​നാൽ പൊലീസ് ഇക്കാര്യം കോടതിയെ ധരിപ്പിച്ചു.ഇരു മൊബൈലുകളിലെയും ചിത്രങ്ങൾ പരിശോധിച്ച കോടതി​ സലിമിനെതിരെ കേസെടുക്കാൻ നി​ർദേശം നൽകി​.

 മൂന്നു സാക്ഷികളെ ഇന്ന് വിസ്തരിക്കും

ദൃശ്യങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷം മാത്രമേ നടിയുടെ ക്രോസ് വിസ്താരം നടത്തുകയുള്ളൂവെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇന്ന് നടിയുടെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ മൂന്നു സാക്ഷികളുടെ വിസ്താരം സി.ബി.ഐ കോടതിയിൽ നടക്കും.