തെന്നിന്ത്യൻ താരസുന്ദരികൾ രാജാ രവിവർമ ചിത്രങ്ങളിൽ തിളങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിന്റെ പ്രിയതാരം ശോഭന തമിഴ്, തെലുങ്ക് താരങ്ങളായ സാമന്ത, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജാരവിവർമ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയിരിക്കുന്നത്.
ഫോട്ടോഗ്രാഫർ ജി. വെങ്കട്ട് റാമാണ് രാജാരവിവർമ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്. വ്യത്യസ്ത ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെറലാകുകയാണ്.