നിരവധി അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ. 14 മുതൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. 2792 ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത:
കുറഞ്ഞത് 50% മാർക്കോടെ പത്താംക്ളാസ് വിജയം/തത്തുല്ല്യം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്സിവിടി).
പ്രായം:
15 വയസ്സ് മുതൽ 24 വയസുവരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അതേസമയം, എസ്.സി അല്ലെങ്കിൽ എസ്.ടി അല്ലെങ്കിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ലഭിക്കും. ഒഴിവുകൾ:
1. ഹൗറ ഡിവിഷൻ
- 659
ഫിറ്റർ - 281,വെൽഡർ - 61,മെക്ക് - 26,ബ്ലാക്ക്സമിത്ത് - 9,മെക്കനിസ്റ്റ് - 9,കാർപെന്റർ - 9,പെയിന്റർ - 9,ലൈൻമാൻ - 9, വയർമാൻ - 9,എസി മെക്ക് - 8, ഇലക്ട്രീഷ്യൻ - 220, മെക്കാനിക് മെഷീൻ ടൂൾ മെയിന്റ് - 9.
2. സീൽദാ ഡിവിഷൻ - 526
ഫിറ്റർ- 185, വെൽഡർ - 60,ഇലക്ട്രീഷ്യൻ - 91,ലൈൻമാൻ - 40,വയർമാൻ - 40,ഇലക്ട്രോണിക്സ് മെക്കാനിക് - 75,എസി - 35,
3. മാൽദ ഡിവിഷൻ - 101
ഇലക്ട്രീഷ്യൻ - 41,എസ് മെക്ക് - 6,ഫിറ്റർ - 47,വെൽഡർ - 3,പെയിന്റർ - 2,കാർപെന്റർ - 2.
4. അസൻസോൾ
ഡിവിഷൻ - 412
ഫിറ്റർ - 151,ടേണർ - 14,വെൽഡർ - 96,ഇലക്ട്രീഷ്യൻ - 110,ഡീസൽ - 41
5. കൻചറാപാറ
വർക്ക് ഷോപ്പ് - 206
ഫിറ്റർ - 66,വെൽഡർ - 39,ഇലക്ട്രീഷ്യൻ - 73,മെക്കനിസ്റ്റ് - 6,വയർമാൻ - 3,കാർപെന്റർ - 9,പെയിന്റർ - 10,
6. ലിലുഅ
വർക്ക് ഷോപ്പ് - 204
ഫിറ്റർ - 80, മെക്കനിസ്റ്റ് - 11,ടേണർ - 5,വെൽഡർ - 68,പെയിന്റർ ജനറൽ - 5,ഇലക്ട്രീഷ്യൻ - 15,വയർമാൻ - 15,എയകണ്ടീഷനിങ് - 5
7. ജമൽപൂർ വർക്ക്
ഷോപ്പ് - 684
ഫിറ്റർ - 260,വെൽഡർ - 220,മെക്കനിസ്റ്റ് - 48,ടേണർ - 48,ഇലക്ട്രീഷ്യൻ - 43,ഡീസൽ മെക്കാനിക് - 65.
അപേക്ഷാ ഫീസ്
ജനറൽ, ഒ.ബി.സി വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, മറ്റ് സംവരണ വിഭാഗങ്ങൾക്ക് ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ - ഫെബ്രുവരി 14 മുതൽ മാർച്ച് 13 വരെ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
സെക്യൂരിറ്റീസ് മാർക്കറ്റ്സിൽ
സെബിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് വിവിധ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കും. പ്രൊഫസർ/ഡീൻ/ഹെഡ് ഒഫ് ഡിപാർട്ട്മെന്റ്, പ്രൊഫസർ ഒഫ് പ്രാക്ടീസ്/ഡീൻ/ഹെഡ് ഒഫ് ഡിപാർട്മെന്റ്, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡ്ജങ്ക്ട് ഫാക്കൽറ്റി, വിസിറ്റിങ് ഫാക്കൽറ്റി തസ്തികകളിലാണ് ഒഴിവ്. ഫിനാൻഷ്യൽ മാർക്കറ്റ്സ്, സെക്യൂരിറ്റീസ് മാർക്കറ്റ്സ്, ബാങ്കിങ് ആൻഡ് ഇന്റർ നാഷണൽ ഫിനാൻസ്, ഫിനാൻഷ്യൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമെട്രിക് ആൻഡ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ഡെറിവേറ്റീവ്സ് ആൻഡ് റിസ്ക് മാനേജ്മെന്റ്, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, ഫിൻ ടെക് ആൻഡ് സൈബർ സെക്യൂരിറ്റി ആൻഡ് ബിസിനസ് കമ്യൂണിക്കേഷൻ വിഷയങ്ങളിലാണ് ഒഴിവ്. www.nism.ac.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 15.
എച്ച്.എൽ.എൽ ലൈഫ്കെയർ
ലിമിറ്റഡിൽ
എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ(ഫിനാൻസ്), മാനേജർ/ഡെപ്യൂട്ടി മാനേജർ(ഫിനാൻസ്) മാനേജർ/ ഡെപ്യൂട്ടി മാനേജർ(എച്ച്ആർ) ഒഴിവുണ്ട്. www.lifecarehll.com/carees വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16. വിശദവിവരം വെബ്സൈറ്റിൽ. എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിന്റെ തിരുവനന്തപുരം പേരൂർക്കടയിലെ ഫാക്ടറിയിൽ ട്രെയിനി 25 ഒഴിവുണ്ട്. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ സ്ഥിരം തസ്തികകളിൽ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നൽകും. ക്വാളിറ്റി ഇൻസ്പക്ടർ രണ്ടൊഴിവുണ്ട്. നിശ്ചിതകാലത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. www.lifecarehll.com/carees വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16.
ഷിപ്പിംഗ് കോർപറേഷൻ
ഇന്ത്യ ലിമിറ്റഡിൽ
ഷിപ്പിംഗ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡിൽ തൊഴിലവസരം.അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്- 10 എച്ച്.ആർ- 10 മാനേജ്മെന്റ്- 17 ലോ-5 ഫയർ ആൻഡ് സെക്യൂരിറ്റി-1, സിവിൽ - 3), ഡെപ്യൂട്ടി മാനേജർ (ലോ-1 സിവിൽ-1) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 48 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും സന്ദർശിക്കുക : www.shipindia.com/അവസാന തീയതി : ഫെബ്രുവരി 24
ഡൽഹി ലാൽ ബഹദൂർ ശാസ്ത്രി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ
ഡൽഹി ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ ഫാക്കൽറ്റി, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിൽ ഒഴിവുണ്ട്. ലാൽ ബഹാദൂർ ശാസ്ത്രി സിൽവർ ജൂബിലി ചെയറിൽ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, ലീഡർഷിപ്പ് ആൻഡ് അഡ്മിനിസ്ട്രേഷൻ, എന്റർപ്രണർഷിപ്പ് ആൻഡ് സ്കിൽ ഡവലപ്മെന്റ് വിഭാഗങ്ങളിൽ പ്രൊഫസർ ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ് വിഭാഗത്തിൽ പ്രൊഫസർ, ഓപറേഷൻസ്/ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ അസോസിയറ്റ് പ്രൊഫസർ, ഇന്റർനാഷണൽ ബിസിനസിൽ അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. ലാൽ ബഹാദൂർ ശാസ്ത്രി റിസർച്ച് സെന്റർഫോർ പബ്ലിക് പോളിസി ആൻഡ് സോഷ്യൽ ചേഞ്ചിൽ റിസർച്ച് ഫെലോ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ മാനേജർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലുമാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 26. വിശദവിവരത്തിന് www.lbsim.ac.in
എക്സിം ബാങ്കിൽ
എക്സ്പോർട് –-ഇംപോർട് ബാങ്ക് ഓഫ് ഇന്ത്യയിൽ (എക്സിം ബാങ്ക്) ജൂനിയർ/മിഡിൽ മാനേജ്മെന്റ് തലത്തിൽ ഓഫീസർ ഒഴിവുണ്ട്. ലീഗൽ വിഭാഗത്തിൽ ചീഫ് മാനേജർ 2, മാനേജർ 6, ഡെപ്യൂട്ടി മാനേജർ 2 ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ 1, ഐടി ഓഫീസേഴ്സ്(കരാർ അടിസ്ഥാനത്തിൽ) 3, രാജ്ഭാഷ വിഭാഗത്തിൽ മാനേജർ 1, ഡെപ്യൂട്ടി മാനേജർ 2, റിസ്ക് മാനേജ്മെന്റ്(ഐടി സെക്യൂരിറ്റി) മാനേജർ 1, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 4 എന്നിങ്ങനെ ആകെ 22 ഒഴിവുണ്ട്. അപേക്ഷിക്കാനും വിശദവിവരത്തിനും: www.eximbankindia.in. അവസാന തീയതി ഫെബ്രുവരി 22.
ഭിലായ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഒഫ് ടെക്നോളജിയിൽ
ഭിലായ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഭരണവിഭാഗത്തിൽ ഡെപ്യൂട്ടി രജിസ്ട്രാർ 1, അസി. രജിസ്ട്രാർ 1, സുപ്രണ്ടന്റ് 1, ജൂനിയർ സൂപ്രണ്ടന്റ് 3, അസിസ്റ്റന്റ് 25, ജൂനിയർ അസിസ്റ്റന്റ് 2, സാങ്കേതിക വിഭാഗത്തിൽ അസി. എക്സിക്യൂട്ടീവ് എൻജിനിയർ 2, സീനിയർ കംപ്യൂട്ടർ എൻജിനിയർ 1, സൂപ്രണ്ടന്റ് (ടെക്നിക്കൽ) 1, ജൂനിയർ സൂപ്രണ്ടന്റ് (ടെക്നിക്കൽ) 3, അസിസ്റ്റന്റ് (ടെക്നിക്കൽ) 4, സ്റ്റാഫ് നേഴ്സ് 2 എന്നിങ്ങനെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴ് വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.iitbhilai.ac.in
ഐ.ജി.ഐ.ബി
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ സീനിയർ ടെക്നിക്കൽ ഓഫീസർ ജിനോമിക്സ് 2, ജിനോം ഡാറ്റ അനാലിസിസ് 1, സിവിൽ എൻജിനിയർ 1, ഇൻഫർമേഷൻ ടെക്നോളജി/എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് 1, ഇമേജിങ് 1 എന്നിങ്ങനെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25. വിശദവിവരത്തിന് www.igib.res.in
മാനേജ്മെന്റ് ഡെവലപ്മെന്റ്
ഇൻസ്റ്റിറ്റ്യൂട്ടിൽ
മുർഷിദാബാദ് മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി വിഭാഗങ്ങളിൽ ഒഴിവുണ്ട്. മാർക്കറ്റിങിൽ അസോസിയറ്റ് പ്രൊഫസർ/അസി. പ്രൊഫസർ, ഓപറേഷൻ/സെൈപ്ല ചെയിൻ വിഭാഗത്തിൽ പ്രൊഫസർ/അസോസിയറ്റ് പ്രൊഫസർ ഫിനാൻസിൽ അസോസിയറ്റ് പ്രൊഫസർ/അസി. പ്രൊഫസർ, ഹ്യൂമൺ റിസോഴ്സിൽ അസോസിയറ്റ് പ്രൊഫസർ/അസി. പ്രൊഫസർ ഒഴിവുണ്ട്. നോൺ ഫാക്കൽറ്റി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അനലിസ്റ്റ് ഒരൊഴിവ്. www.mdim.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് Director, MDI Murshidabad, Kullori, NH 34, P O Uttar Ramna, PS: Ragunath Ganj, Dist Murshidabad, West Bengal 742235 ഫെബ്രുവരി 29നകം ലഭിക്കണം.
നാഷണൽ ഹെൽത്ത്
സിസ്റ്റം റിസോഴ്സ് സെന്ററിൽ
നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്ററിൽ അഡ്വൈസർ–-കമ്യൂണിറ്റി പ്രോസസ്/ കോംപ്രഹൻസീവ് പ്രൈമറി ഹെൽത്ത് കെയർ, അഡ്വൈസർ–- ഹെൽത്ത് കെയർ ടെക്നോളജി, പ്രിൻസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൺസൽട്ടന്റ് ഹെൽത്ത് കെയർ ടെക്നോളജി(ഹെൽത്ത് ടെക്നോളജി അസസ്മെന്റ്), കൺസൽട്ടന്റ് കമ്യൂണിറ്റി പ്രോസസ്/കോംപ്രഹൻസീവ് പ്രൈമറി ഹെൽത്ത് കെയർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷ ഫെബ്രുവരി 13നകം ഇമെയിൽ വഴി ലഭിക്കണം. വിശദവിവരത്തിന്
www.nhsrcindia.org, www.mohfw.nic.in
ഫുഡ് ടെക്നോളജിക്കൽ
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് 25, സീനിയർ സയന്റിസ്റ്റ് 3, പ്രിൻസിപ്പൽ സയന്റിസ്റ്റ് 3 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ആറ്. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. വിശദവിവരത്തിന് https://www.cftri.res.in അല്ലെങ്കിൽ https://www.recruitment.cftri.res.in