ഗുരുവായൂർ ദേവസ്വത്തിലെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ കാറ്റഗറി നമ്പർ 8/2020 മെഡിക്കൽ സൂപ്രണ്ട് , കാറ്റഗറി നമ്പർ 9/2020 സർജൻ, 10/2020 പീഡിയാട്രീഷ്യൻ, 11/ 2020 ഇഎൻടി സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവും 12/2020 റെസിഡന്റ് മെഡിക്കൽ ഓഫീസർ, 13/2020 സ്റ്റാഫ്നേഴ്സ് ഗ്രേഡ് രണ്ട് അഞ്ച് ഒഴിവുകൾ വീതവുമുണ്ട്. 14/2020 ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗ്രേഡ് രണ്ട്, 15/2020 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഓരോ ഒഴിവുവീതവും, 16/2020 വെറ്ററിനറി സർജൻ മൂന്ന് , 17/2020 പബ്ലിക് റിലേഷൻ ഓഫീസർ ,18/2020 സിസ്റ്റം അഡ്മിനനിസ്ട്രേറ്റർ(ഇലക്ട്രോണിക് ഡാറ്റ പ്രോസസിങ്),19/2020, റിലീജിയസ് പ്രൊപഗാൻഡിസ്റ്റ്, 20/2020 ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കെ ജി ടീച്ചർ, 21/2020 ഡ്രൈവർ ഗ്രേഡ് രണ്ട് എന്നിവയിൽ ഓരോ ഒഴിവുമാണുള്ളത്. കാറ്റഗറി നമ്പർ 8/2020 മുതൽ 12/2020 വരെയും 16/2020,18/2020 തസ്തികകളിലും പ്രായപരിധി 25നും 40നും മധ്യേയാണ്. കാറ്റഗറി നമ്പർ 13/2020, 14/2020, 15/2020, 21/2020 പ്രായം 18നും 36നും മധ്യേ, കാറ്റഗറി നമ്പർ 20/2020 പ്രായം 20നും 40നും മധ്യേ. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 29. വിശദവിവരത്തിന് www.kdrb.kerala.gov.in
ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ ഒഴിവ്
ഇ.സി.എച്ച്.എസ് പോളിക്ലിനിക്കുകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഗൈനക്കോളജിസ്റ്റ് 1 (കണ്ണൂർ), മെഡിക്കൽ ഓഫീസർ 5 (കണ്ണൂർ 1, കോഴിക്കോട് 2, പത്തനം തിട്ട 1, ഇരിട്ടി 1), ഡെന്റൽ ഹൈജീനിസ്റ്റ്/അസിസ്റ്റന്റ്/ടെക്നീഷ്യൻ 4 (പെരിന്തൽമ്മണ്ണ, കാഞ്ഞങ്ങാട്, കൽപ്പറ്റ, ഇരിട്ടി എന്നിവിടങ്ങളിൽ ഓരോന്നുവീതം), ഡാറ്റ എൻട്രിഓപറേറ്റർ 1 (കോഴിക്കോട്), പ്യൂൺ 3 (കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ ഓരോന്നുവീതം) സഫായിവാല 1 (കോഴിക്കോട്) എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷയും വിശദവിവരവും www.echs.gov.in ൽ ലഭിക്കും. ഫോട്ടോപതിച്ച് അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ സർടിഫിക്കറ്റുകൾ സഹിതം Station Cell (ECHS), C/o DSC Centre, Distict Hospital(PO), Kannur--670017 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം ഫെബ്രുവരി 20നകം ലഭിക്കണം. വിശദവിവരത്തിന് ഫോൺ 0497 2769191.
ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ
ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ സ്കിൽഡ് ആർടിസാൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മോട്ടോർ വെഹിക്കിൾ മെക്കാനിക് 2, വെൽഡർ 2, ടയർമാൻ 2, ടിൻസ്മിത്ത് 1, ബ്ലാക് സ്മിത്ത് 1 എന്നിങ്ങനെ എട്ടൊഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സർടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ തൊഴിൽ പരിചയവും. മെക്കാനിക് (മോട്ടോർ വെഹിക്കിൾ) തസ്തികയിൽ അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുള്ളവരാകണം. അപേക്ഷ The Senior Manager, Mail Motor Service, 134--A, S K AHIRE MARG, WORLI, MUMBAI--400018 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റായി അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29 വൈകിട്ട് അഞ്ചിനകം. വിശദവിവരത്തിന് www.indiapost.gov.in
എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ
എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ ഓപറേഷൻസ് ഡിപാർട്മെന്റിൽ മാനേജർ (ഫ്ളൈറ്റ് ഡെസ്പാച്ച്) 2, മാനേജർ (ക്രൂ ഷെഡ്യൂളിങ്) 1, ഡെപ്യൂട്ടി മാനേജർ ( ക്രൂ ഷെഡ്യൂളിങ്) 1, ഡെപ്യൂട്ടി മാനേജർ (ഓപറേഷൻസ്) 1, സീനിയർ ഓഫീസർ (ക്രൂ ഷെഡ്യൂളിങ്) 2, ഓഫീസർ (ക്രൂ ഷെഡ്യൂളിങ്) 2, സീനിയർ അസി. (ഓപറേഷൻസ് കോ ഓർഡിനേഷൻ) 8, സീനിയർ അസി.(ഡാറ്റ പ്രോസസിങ്) 1, സീനിയർ അസി. (ഓപറേഷൻസ്) 1, അസിസ്റ്റന്റ് (ടെക്നിക്കൽ ലൈബ്രറി) 1 ട്രെയിനിങ് ഡിപാർട്മെന്റിൽ ചീഫ് മാനേജർ (സിമുലേറ്റർ എൻജിനിയർ) 1, മെറ്റീരിയൽസ് വിഭാഗത്തിൽ സീനിയർ ഓഫീസർ സ്റ്റോർസ് 5, ഓഫീസർ സ്റ്റോർസ് 1, സ്റ്റോർ കീപ്പർ 2, എൻജിനിയറിങ് ഡിപാർട്മെന്റിൽ അസി. എൻജിനിയർ (ടെക്നിക്കൽ സർവീസ്) 3 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.airindiaexpress.in.
സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ
സ്പോർട്സ് സയന്റിസ്റ്റ്, സ്പോർട്സ് മെഡിസിൻ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ.
ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ബംഗളൂരു, കൊൽക്കത്ത, പട്ട്യാല എന്നിവടങ്ങളിൽ അഭിമുഖം നടക്കും.. വിശദവിവരങ്ങൾക്ക്: sportsauthorityofindia.nic.in
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
ത്രിപുരയിലെ അഗർത്തല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ വിവിധ പഠനവകുപ്പുകളിലായുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഗ്രേഡ് 1, 2) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.ബയോ എൻജിനീയറിംഗ് - 2, കെമിക്കൽ എൻജിനീയറിംഗ് - 1, സിവിൽ എൻജിനീയറിറിംഗ് - 8, ഇലക്ട്രിക്കൽ എൻജിനീയറിംഗ് - 8, കംപ്യൂട്ടർ സയൻസ് - 8, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് - 6, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ - 4, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് - 1, മെക്കാനിക്കല് എൻജിനീയറിംഗ് - 8, ഫിസിക്സ് - 2, എം.സി.എ - 1, പ്രൊഡക്ഷൻ എൻജിനീയറിംഗ് - 3, കെമിസ്ട്രി - 2, മാത്തമാറ്റിക്സ് - 1 എന്നീ വിഷയങ്ങളിലായി 58 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.യോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.nita.ac.in/അവസാന തീയതി : ഫെബ്രുവരി 25.
ഇന്ത്യൻ റെയിൽവേ
ഫിനാൻസ് കോർപറേഷൻ
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ(ഫിനാൻസ്) 1, അഡീഷണൽ ജനറൽ മാനേജർ(ഫിനാൻസ്) 1, ജോയിന്റ് ജനറൽ മാനേജർ(എച്ച്ആർഎം) 1, ഐടി 1, ഡെപ്യൂട്ടി ജനറൽ മാനേജർ(ഫിനാൻസ്) 1, മാനേജർ(ഫിനാൻസ്)1, മാനേജർ(ബിസിനസ് ഡവലപ്മെന്റ് ) 1 എന്നിങ്ങനെ ഒഴിവുണ്ട്.അപേക്ഷിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 13. വിശദവിവരത്തിന് www.irfc.nic.in
രാഷ്ട്രീയ ഇസ്പത് നിഗം
ലിമിറ്റഡിൽ
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി(ടെക്നിക്കൽ), റേഡിയോളജിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. മാനേജ്മെന്റ് ട്രെയിനി : സെറാമിക്സ് 4, കെമിക്കൽ 26, സിവിൽ 5, ഇലക്ട്രിക്കൽ 45, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് 10, മെക്കാനിക്കൽ 77, മെറ്റലർജി 19, മൈനിങ് 2 . റേിയോളജിസ്റ്റ് 1 എന്നിങ്ങനെ ആകെ 189 ഒഴിവാണുള്ളത്. . ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.vizagsteel.com