മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മാതാപിതാക്കളുടെ അനുഗ്രഹം, മാർഗതടസങ്ങൾ നീങ്ങും. ആഗ്രഹ സാഫല്യമുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അഭിപ്രായ സ്വാതന്ത്ര്യം, ആത്മാർത്ഥമായി പ്രവർത്തിക്കും, മഹദ് വ്യക്തികളുടെ അനുഗ്രഹങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മാഭിമാനമുണ്ടാകും. ദുരാചാരങ്ങൾ ഉപേക്ഷിക്കും, മാനസിക ആഹ്ളാദമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അഴിമതി ആരോപണങ്ങൾ ഒഴിവാകും. രോഗങ്ങളിൽ നിന്നു മോചനം. ആശ്വാസം അനുഭവപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സൽകീർത്തി വർദ്ധിക്കും. ഭക്ഷണം ക്രമീകരിക്കും. വിദ്യാർത്ഥികൾക്ക് ഉയർച്ച.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുനഃപരീക്ഷയിൽ വിജയം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. സഹോദര സഹായം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുഹൃത്തുക്കളിൽ നിന്ന് സഹായം, ആശ്വാസം അനുഭവപ്പെടും, ചികിത്സയ്ക്ക് തയാറാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പദ്ധതികൾ സമർപ്പിക്കും. തടസ്സങ്ങൾ മാറും. അശ്രദ്ധ ഉണ്ടാകാതെ ശ്രദ്ധിക്കണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജാമ്യം നിൽക്കരുത്. വാഹന ഉപയോഗത്തിൽ ശ്രദ്ധ. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറും. അഭിപ്രായ സമന്വയം, സഹനശക്തി വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഗുണനിലവാരം വർദ്ധിക്കും. വിതരണ മാന്ദ്യം ഒഴിവാകും. മക്കൾക്ക് ഉയർച്ച.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
തടസങ്ങൾ മാറും. ആത്മനിയന്ത്രണമുണ്ടാകും. വിട്ടുവീഴ്ചാമനോഭാവം.