വറുത്ത ബാർലിയോ ബാർലി വിത്തുകളോ ചൂടുവെള്ളത്തിൽ തിളപ്പിച്ചെടുത്ത് തയാറാക്കുന്നതാണ് ബാർലി ചായ. ഔഷധപാനീയമായ ബാർലി ചായ ബാക്ടീരിയകളുടെ ആക്രമണത്തെ തടയുന്നു. നാരുകൾ, ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്ന ലിഗ്നൻസ്, സെലിനിയം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ഇതിൽ ധാരാളമുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ന്യൂറോ തകരാറുകൾ പരിഹരിക്കാനും ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.
ദന്താരോഗ്യം മെച്ചപ്പെടുത്തുകയും ദന്തരോഗങ്ങളെ തടയുകയും ചെയ്യും. ബാർലി ടീയിൽ ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റ് ഫ്രീ റാഡിക്കലുകൾ മാരകരോഗങ്ങളെ തടയും.രക്തചംക്രമണം മെച്ചപ്പെടുത്തുന്ന പിരാസൈൻ ബാർലി ടീയിലുണ്ട്. ബാർലി ടീ ശരീരത്തിലെ വിഷാംശം, അമിത കൊഴുപ്പ് എന്നിവയെ പുറന്തള്ളുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. രക്തയോട്ടം സുഗമമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിയന്ത്രിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. പനി, കഫം, ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയ്ക്ക് പ്രതിവിധിയാണ്. സ്വാഭാവിക അന്റാസിഡ് ആയതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു.