വെറും പത്തൊൻപത് വയസിനുള്ളിൽ ലോകത്താരും ചിന്തിക്കാത്ത തലങ്ങളിൽ ഗവേഷണം നടത്തി ഒട്ടേറെ പുതിയ കാര്യങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്ത യുവ ശാസ്ത്രജ്ഞനാണ് ഗോപാൽ ജീ. പേപ്പറിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന സാങ്കേതിക വിദ്യ.സൂര്യനിലേക്കുള്ള ഭാവി ഗവേഷണ പേടകങ്ങൾക്ക് ഉപയോഗിക്കാവുന്ന ഗോപോനിയം അലോയ്. 5000 ഡിഗ്രി സെൽഷ്യസിലധികം ചൂട് താങ്ങാൻ സാധിക്കുന്ന ജിസ്റ്റാർ പൗ‌ഡർ തുടങ്ങി ശാസ്ത്രലോകം ഇതുവരെ കേട്ട് കേൾവി പോലുമില്ലാത്ത നിരവധി കണ്ടുപിടുത്തങ്ങളാണ് ഗോപാൽ നടത്തിയിരിക്കുന്നത്.

'ഗോപലസഗ'യാണ് കണ്ടുപിടുത്തങ്ങളിലെ വ്യത്യസ്തതയാർന്നത്. ആണവാക്രമണം മൂലമുണ്ടാവുന്ന റേ‌ഡിയേഷൻ ഇല്ലാതാക്കുന്ന ഉപകരണം. അ‌‌ഞ്ച് വർഷം കൊണ്ട് റേ‌ഡിയേഷൻ പൂർണമായും ഇല്ലാതാക്കാനാവും.

പത്താം ക്ലാസിൽ പഠിക്കുമ്പോവാണ് ആദ്യമായി ഗോപാൽ ഗവേഷണങ്ങൾ ആരംഭിക്കുന്നത്. 2017ൽ പ്രധാനമന്ത്രിയെ നേരിൽ കണ്ടതോടെ ഗോപാലിന്രെ ഗവേഷണത്തിന്റെ തലങ്ങൾ മാറുകയായിരുന്നു. അഹമ്മദാബാദിലെ നാഷണൽ ഇന്നോവേഷൻ ആന്റ് ഫൗണ്ടേഷനിൽ കൂടുതൽ പഠനത്തിനും ഗവേഷണത്തിനുമുള്ള അവസരം ലഭിച്ചു. പുതിയ ആറ് കണ്ടുപിടുത്തങ്ങൾ നടത്തിയതോടെ ഗോപാൽ ലോകശ്രദ്ധ നേടിയെടുത്തു.

ഇതോടെ ഗോപാലിന് അമേരിക്കൻ പ്രസി‌‌ഡന്റ് ‌‌ഡൊണൾ‌ഡ് ട്രംപിന്റെയും നാസയുടെയും ഓഫറുകളെത്തി. എന്നാൽ ഇന്ത്യൻ മണ്ണ് വിട്ട് എവിടെയും പോകാൻ ഗോപാൽ തയ്യാറല്ലായിരുന്നു.വിട്ട് കൊടുക്കാൻ നാസയും തയ്യാറായിരുന്നില്ല. വീണ്ടും നാസയുടെ വിളിയെത്തി,​ വീട്ടിൽ വന്ന് നാസ പ്രതിനധികൾ ഗോപാലിനെ ക്ഷണിച്ചു. പിന്നാലെ ട്രംപ് നേരിട്ട് ഗോപാലിനെ ഫോണിൽ വിളിച്ചു. ഗോപാലിനെ ഉറച്ച തീരുമാനത്തിൽ നിന്നും മാറ്റാൻ ട്രംപിനുമായില്ല. കാരണം ഗോപാലിന് നോടാൻ ഇനിയും ഒരുപാട് സ്വപ്നങ്ങൾ ബാക്കി നിൽക്കുകയാണ്. ഇന്ന് ലോകമറിയുന്ന സ്റ്റാർട്ടപ് ശാസ്ത്രജ്ഞരിൽ പ്രധാനിയാണ് ഗോപാൽ. ട്രംപിന്റെയും നാസയുടെയും വൻ ഓഫറുകൾക്ക് മുന്നിൽ വഴങ്ങാത്ത ഗോപാൽ എന്ന കൊച്ചുമിടുക്കനെ പരിചയപ്പെടാം കൗമുദി ടി.വിയിലൂടെ

gopal