paras

ലണ്ടൻ: സ്റ്റാഫ് കാന്റീനിൽ നിന്നും സാൻവിച്ച് മോഷ്ടിച്ചു എന്നാരോപിച്ച് ഉദ്യോഗസ്ഥനെ സിറ്റി ബാങ്ക് പുറത്താക്കി. വർഷം ഒമ്പത് കോടി ഇരുപത്തിയാറ് ലക്ഷം രൂപയിലധികം ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥനെതിരെയാണ് ബാങ്കിന്റെ നടപടി. ഇന്ത്യൻ വംശജനായ പരസ് ഷാ എന്ന മുപ്പതൊന്നുകാരനായ യുവാവിനെയാണ് പുറത്താക്കിയത്. സിറ്റി ബാങ്കിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ കാന്‍റീനില്‍ നിന്നുമാണ് ഇയാള്‍ സാന്‍വിച്ച് മോഷ്ടിച്ചതെന്നാണ് ആരോപണം

സിറ്റി ബാങ്ക് ഗ്രൂപ്പിന്‍റെ ആഫ്രിക്ക, മധ്യേഷ, യൂറോപ്പ് എന്നിവടങ്ങളിലെചുമതല നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥനാണ് പരസ് ഷാ. ഇദ്ദേഹം സ്ഥിരമായി കാന്‍റീനില്‍ നിന്നും സാന്‍വിച്ച് മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാൽ എത്ര സാന്‍വിച്ചുകളാണ് മോഷ്ടിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

യൂറോപ്പ് ട്രേഡ് മാര്‍ക്കറ്റില്‍ ഉന്നത പദവിയുള്ള ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു പരസ്. 2017ൽ സിറ്റി ബാങ്കില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ ഈ പദവിയിലേക്ക് പരസ് സ്ഥാനക്കയറ്റം നേടി. കമ്പനിയുടെ റിസ്ക് ബോണ്ടുകളുടെ നിക്ഷേപങ്ങളായിരുന്നു പരസ് കൈകാര്യം ചെയ്തിരുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ബാത്ത് സര്‍വ്വകലാശാലയില്‍ നിന്നുമാണ് ഇദ്ദേഹംഇക്കണോമിക്സിൽ ബിരുദം നേടിയത്. മുമ്പ് എച്ച്.എസ്.ബി.സിയിലും പരസ് ജോലി ചെയ്തിട്ടുണ്ട്.