sunny-leone

അശ്ലീല ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോൺ ലോകമെമ്പാടുമുള്ളവർക്ക് പരിചിതയായി മാറുന്നത്. പിന്നീട് ആ രംഗത്തുനിന്നും പിന്തിരിഞ്ഞുകൊണ്ട് ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിയുടെ ആരാധവൃന്ദത്തിൽ വർധനവുണ്ടായി. അതോടെ തന്റെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്താനായി താരം സോഷ്യൽ മീഡിയയിൽ സജീവമായി. തന്റെ ആരാധകർക്ക് വേണ്ടി വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യുക എന്നതും സണ്ണിയുടെ ശീലമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ സണ്ണി അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

താൻ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തിൽ വലിഞ്ഞുകയറുന്ന വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 'നീ എന്താണ് ചെയ്യുന്നതെ'ന്ന സുഹൃത്തിന്റെ ചോദ്യത്തോട് 'മരം കയറുകയാണ്' എന്ന് കുട്ടികളുടെ മട്ടിൽ പറഞ്ഞ ശേഷമാണ് സണ്ണി മരത്തിലേക്ക് ശരീര വഴക്കത്തോടെ കയറുന്നത്. അൽപ്പം മുകളിലെത്തിയെ ശേഷം 'ഇവിടെ എല്ലാം നല്ലതാണ്' എന്ന് പറഞ്ഞുകൊണ്ട് ആശ്വാസത്തോടെ മരച്ചില്ലയിൽ ചാഞ്ഞിരുന്ന് വിശ്രമിക്കുന്ന സണ്ണിയെയാണ് വീഡിയോയിൽ കാണുന്നത്. അപ്‌ലോഡ് ചെയ്ത് അൽപ്പസമയത്തിനുള്ളിൽ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻപ്രചാരം നേടുകയായിരുന്നു.

View this post on Instagram

Climbing and hanging around!

A post shared by Sunny Leone (@sunnyleone) on