ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി ഗൂഗിൾ. ഇനിമുതൽ ഗൂഗിൾ സെർച്ച് വഴി റീച്ചാർജ് നിരക്കുകൾ കണ്ടെത്തി താരതമ്യം ചെയ്ത് ഫോൺ റീച്ചാർജ് ചെയ്യാം. വോഡഫോൺ-ഐഡിയ,എയർടെൽ,ജിയോ,ബി.എസ്.എൻ.എൽ കണക്ഷനുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക.
റിച്ചാർജ് ചെയ്യാനായി ഗൂഗിൾ ഓപ്പൺ ചെയ്ത് പ്രിപെയ്ഡ് മൊബൈൽ റീച്ചാർജ് എന്ന് സെർച്ച് ചെയ്യുക. ശേഷം വരുന്ന ഓപ്ഷനിൽ ഫോൺ നമ്പർ, ഓപ്പറേറ്റർ, സർക്കിൾ എന്നിവ നൽകുക. ശേഷം ബ്രൗസ് പ്ലാൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ആ നമ്പറിൽ ഗൂഗിള്‍ പേ പോലുള്ളവ നൽകുന്ന ഓഫറുകളുടെ പട്ടിക കാണാം. ഇതിലൂടെ താരതമ്യം ചെയ്ത് ഇഷ്ടമുള്ള സേവനം തിരഞ്ഞെടുത്ത് പ്രസ്തുത ആപ്പിൽ നിന്നും റീചാർജ് ചെയ്യാം.