ന്യൂഡൽഹി: രാജ്യ പുരോഗതിക്ക് വർഗീയ സംഘർങ്ങളല്ല ശാസ്ത സാമൂഹിക രംഗത്തെ പുരോഗതിയാണ് ആവശ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഷഹീൻബാഗ് വെടിവയ്പ്പിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേജ്‌രിവാൾ. വെടിവയ്പ്പിലൂടെ ആം ആദ്മി പാർട്ടിക്കെതിരെ അമിത് ഷാ വിലകുറഞ്ഞ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഡൽഹി പൊലീസിനെ ഉപയോഗിച്ച് അമിത് ഷാ നടത്തുന്ന വിലകുറഞ്ഞ പ്രകടനങ്ങളാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹിന്ദുക്കളും, മുസ്ലിങ്ങളും തമ്മിലുള്ള വർഗീയ സംഘർഷങ്ങളല്ല രാജ്യത്തിനാവശ്യം. വൻ പുരോഗതിയിലേക്ക് കുതിക്കുന്നതിനാവശ്യമായ പ്രകൃതി, മനുഷ്യ വിഭവശേഷി ഇന്ത്യക്കുണ്ട്. എന്നാൽ മോശമായ രാഷ്ട്രീയ വ്യവസ്ഥിതി വളർച്ചയ്ക്ക് തടസം നിൽക്കുകയാമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദുക്കളെ തിരിച്ച് വിടുന്നതുകൊണ്ട് രാജ്യത്തിന് ഒരു ഗുണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21ാം നൂറ്റാണ്ടിലെ ഇന്ത്യ എന്നത് അടിസ്ഥാന സൗകര്യത്തിലും, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലും പുരോഗതി നേടുന്നതാണ്. സാമൂഹിക രംഗത്തെ പുരോഗതി മാത്രമേ രാജ്യത്തെ മുന്നോട്ട് മുന്നോട്ട് നയിക്കു എന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും എ.എ.പിയും തമ്മിൽ വലിയ പോരാട്ടമായിരിക്കും അന്ന് നടക്കുക.