പൊതുജനത്തിന് വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നതിനായി ആരംഭിച്ചതാണ് മാവേലി സ്‌റ്റോറുകൾ. എന്നാൽ സപ്‌ളൈക്കോയിൽ സാധനങ്ങൾ വിൽക്കണമെങ്കിൽ കരാറുകാർ കൈക്കൂലി നൽകണമെന്ന വ്യവസ്ഥ വയ്ക്കുകയാണ് കുറച്ച് ഉദ്യോഗസ്ഥർ. ഇൻസന്റീവ് എന്ന ഓമനപ്പേരിലാണ് കൈക്കൂലി വാങ്ങുന്നത്. ഇത് ചോദിച്ച് വാങ്ങുന്നതിൽ ഇവർ ഒരു മടിയും കാട്ടുന്നില്ല. സാധനങ്ങളുടെ വിലക്കുറവോ, ക്വാളിറ്റിയോ അല്ല പോക്കറ്റിൽ കാശുവീഴുന്നത് അനുസരിച്ചാണ് ഉദ്യോഗസ്ഥർ സാധനങ്ങൾ കരാറുകാരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത്. ഇൻസന്റീവ് മറയില്ലാതെ ചോദിച്ചു വാങ്ങുന്ന ഉദ്യോഗസ്ഥന്റെ ശബ്ദരേഖയടക്കം ഈ റിപ്പോർട്ട് പുറത്തുകൊണ്ടു വരികയാണ് കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ്‌

bribe-