wedding

സേവ് ദി ഡേറ്റ് ചിത്രങ്ങളുടെ കുത്തൊഴുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. കല്യാണം ഏതൊക്കെ രീതിയിൽ വെറൈറ്റി ആക്കാമെന്നാണ് പുതിയ കാലത്തെ ചെക്കന്റെയും പെണ്ണിന്റെയും തലപുകഞ്ഞ ആലോചന. പലരും പല രീതിയിൽ തങ്ങളുടെ സേവ് ദി ഡേറ്റുകൾ മനോഹരമാക്കാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു വെറൈറ്റി സേവ് ദി ഡേറ്റ് എത്തിയിരിക്കുകയാണ്.

wedding

കൈയിലെ മസിൽ പെരുപ്പിച്ച് നിൽക്കുന്ന കല്യാണപെണ്ണിനെ കണ്ടാൽ ആരുമൊന്ന് അമ്പരന്നു പോകും. എന്നാൽ യഥാർത്ഥ മസിലിനുടമ ചെക്കനാണെന്ന് മാത്രം. അരുൺ, ആഷിക എന്നിവരാണ് ഈ വൈറൽ ജോഡികൾ. ഫെബ്രുവരി 10നാണ് ഇവരുടെ വിവാഹം. കെഎസ് വെഡ്ഡിംഗ് മൂവീസിനു വേണ്ടി സരുൺ ആണ് ഈ ചിത്രങ്ങൾ പകർത്തിയത്.