ഭക്ഷണ വിഭവങ്ങളിൽ രാജ്‌ഞിയുടെ സ്ഥാനമാണ് പായസത്തിന്. നല്ല സദ്യ കഴിച്ചതിനു ശേഷം അല്പം പായസം കൂടെ കുടിച്ചാൽ മാത്രമേ മലയാളിക്ക് മനസും വയറും നിറയു. അതിനാൽ തന്നെ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത വിഭവമായി പായസ മാറിയിരിക്കുന്നു. അതിനാൽ തന്നെ പാൽപായസവും, ശർക്കര പായസവും, പരിപ്പുപായസവുമെല്ലാം മലയാളിയുടെ ഇഷ്ടവിഭവമായി മാറിയിരിക്കുന്നു.എന്നാൽ വ്യത്യസ്തമായൊരു പായസം കഴിച്ച് നോക്കിയാലോ? നല്ല പച്ച ചുരയ്ക്കയും നെയ്യിൽ വറുത്ത് നുറുക്കിയ പച്ചരിയും, പാലുമെല്ലാം ചേർത്ത് വേവിച്ചടുത്ത ചുരയ്ക്ക പായസം അണ്ടിപ്പരിപ്പും, ഏലക്കയുമെല്ലാം വിതറി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുണ്ടാവുക. കേൾക്കുമ്പോൾ തന്നെ കൊതിയാവുന്നുണ്ടോ? എങ്കിൽ കാണുക സാൾട്ട് ആന്റ് പെപ്പറിന്റെ ഈ എപ്പിസോഡ്