കാഴ്ചയിൽ ഇത് മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമോ ആരാധനാലയമോ എന്നൊക്കെ തോന്നിയേക്കാം. എന്നാൽ ആൽപ്സ് പർവ്വത നിരയിൽ 3450 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതൊരു ലാബാണ്. അന്തരീക്ഷ വായുവിനെ ശേഖരിച്ച് അതിൽ എന്തൊക്കെ വാതകങ്ങൾ അടങ്ങിയിരിക്കുന്നു എന്നു നിരന്തരം പരിശോധിക്കലാണ് ഇ ലാബിലെ ഗവേഷകരുടെ ജോലി. ഇത്തരം സയൻസ് ലാബുകൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ട്. ശ്രീകാന്ത് എ.കെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു ഹിമശൃംഗത്തിന് മുകളിൽ നിൽക്കുന്ന ഇ കെട്ടിടം ഒരു വിനോദ സഞ്ചാര കേന്ദ്രമോ മറ്റോ ആണെന്ന് തോന്നിയേക്കാം..
അല്ല, ഇതൊരു ലാബ് ആണ്! സ്വിറ്റസർലണ്ടിലെ ആൽപ്സ് പർവ്വത നിരയിൽ 3450 അടി ഉയരത്തിൽ ആണ് ഇ ലാബ് നില്ക്കുന്നത്..
എന്താണ് ഇ ലാബിൽ നടക്കുന്നത് ?
അന്തരീക്ഷ വായുവിനെ ശേഖരിച്ച് അതിൽ എന്തൊക്കെ വാതകങ്ങൾ അടങ്ങിയിരിക്കുന്നു എന്നു നിരന്തരം പരിശോധിക്കലാണ് ഇ ലാബിലെ ഗവേഷകരുടെ ജോലി.
വാതകങ്ങൾ എന്നു പറഞ്ഞാൽ സാധാരണ വാതകങ്ങളെയല്ല മറിച് ക്ളോറോ ഫ്ളൂറോ കാർബൺസ് പൊലുള്ള ക്ളോറിൻ അടങ്ങിയിട്ടുള്ള വാതകങ്ങൾ(CFC).ഇത്തരം വാതകങ്ങളുടെ പ്രാധാന്യം ഏവർക്കുമറിയാം, ഓസോൺ പാളികളിൽ വിള്ളലുണ്ടാക്കുന്ന മനുഷ്യ നിർമിത വാതകങ്ങളാണ് ഇവ..
ആൽപ്സ് പർവ്വതനിരയിലെ ഇ ലാബിനെ പൊലെ ഒരു കൂട്ടം ലാബുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ണിമ ചിമ്മാതെ ഇരിക്കുന്നു.ലോകത്തിന്റെ എതെങ്കിലും കോണിൽ നിന്നു വാതകങ്ങൾ ഉയരുന്നുണ്ടോ എന്നവർ ജാഗ്രതയോടെ വീക്ഷിക്കുന്നു..
1970 ലാണ് ഇത്തരം ലാബുകളിലൊന്ന് CFC ഉണ്ടാക്കുന്ന അപകടം ആദ്യമായി തിരിച്ചറിഞ്ഞത്.അന്റാർട്ടിക്കയ്ക്കു മുകളിൽ ഓസോൺ പാളിയിൽ വിള്ളൽ കണ്ടെത്താൻ ഈ കണ്ടുപിടുത്തം എറെ നിർണായകമായി.
CFC ലോകവ്യാപകമായികുറഞ്ഞു വരുന്നു എന്നു ആശ്വസിച്ചിരിക്കെയാണ് ആൽപ്സിലെ എയർ ലാബുകൾ 2018 ല് ലോകത്തിന്റെ ഏതൊ ഒരു മൂലയിൽ CFC പുറന്തള്ളപ്പെടുന്നുണ്ട് എന്നു പൊടുന്നനെ കണ്ടു പിടിച്ചത്.ചൈനയിലെ രണ്ടു പ്രവിശ്യകളിൽ ഉള്ള വ്യവസായ ശാലകളാണ് ഇതിന് പിന്നിൽ എന്നു ഗവേഷകർ തിരിച്ചറിയുകയുണ്ടായി.
ഓസോൺ പാളിയെ സംരക്ഷിക്കാൻ വേണ്ടി ലോക രാജ്യങ്ങൾ മുൻകൈ എടുത്ത് ഉണ്ടാക്കിയ കരാറാണ് മോൺട്രിയൽ പ്രോട്ടോകോൾ. ഈ ഉടമ്പടിക്ക് വിരുദ്ധമായി എതെങ്കിലും രാജ്യം അനുവദനീയമായതിലും അളവിൽ വിഷ വാതകങ്ങൾ പുറത്തു വിട്ടാൽ ആൽപ്‌സിലെ ഗവേഷകരത് മണത്തറിയും..!
ആൽപ്സിലെ ഈ കെട്ടിട സമുച്ചയത്തിൽ ആകെ ഒരു ചെറിയ ലൈബ്രറിയും,10 മുറികളും,ഒരു ചെറിയ അടുക്കളയും, വിരലിലെണ്ണാവുന്ന കുറച് ശാസ്ത്രജ്ഞരും കുറച്ചു പരീക്ഷണോപകരങ്ങളും മാത്രമെയുള്ളൂ ..
പക്ഷെ കൊടുമുടികൾക്ക് മുകളിൽ നിലയുറപ്പിച്ചിട്ടുള്ള ഇ ഗവേഷകരില്ലായിരുന്നെങ്കിൽ ഭൂമിക്ക് നമ്മളുണ്ടാക്കുന്ന നാശത്തിന്റെ വ്യാപ്തി തിരിച്ചറിയില്ലായിരുന്നു. ലോക രാജ്യങ്ങളെ നേർവഴിക്ക് നടത്തി വിഷവാതകങ്ങളുടെ ബഹിർഗമനം തടയാനും, തിരിച്ചറിയാനും ഇ അന്തരീക്ഷത്തിന്റെ കാവൽക്കാർ സദാ ജാഗരൂകരായി നിലകൊള്ളുന്നു..