കൊല്ലം: കടബാധ്യതയെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂർ പ്ലാത്തറ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.
വീടു വയ്ക്കാനായി നാലു ലക്ഷം രൂപ 2016ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും അജയകുമാർ വായ്പയെടുത്തത്. തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടി ബാങ്ക് അധികൃതർ സ്വീകരിച്ചു.
എന്നാൽ വായ്പയെടുത്ത് കുറച്ച് കാലം കഴിഞ്ഞപ്പോൾ തന്നെ പ്രവാസിയായ അജയകുമാറിന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരേണ്ടി വന്നു. ഇതോടെ കടബാധ്യത വർധിച്ചതാണ് ആത്മഹത്യക്ക് കാരണമായത്.