ധനപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറാൻ അഞ്ച് രൂപ നാണയം കൊണ്ട് സാധ്യമോ? സാധ്യമെന്നാണ് ചില ജ്യോതിഷികൾ സമർത്ഥിക്കുന്നത്. മൂന്ന് അഞ്ച് രൂപ നാണയങ്ങളാണ് ഇതിന് വേണ്ടി വരുന്നത്. അൽപം സിന്ദൂരവും ആവശ്യമുണ്ട്. ശനിയാഴ്‌ചയാണ് ഈ കർമ്മത്തിന് തിരഞ്ഞെടുക്കേണ്ടത്. സൂര്യോദയം കഴിഞ്ഞതിന് ശേഷമാണ് മികച്ച സമയം.
പൂർണമായും ഇരുട്ടു നിറഞ്ഞ മുറിയിൽ ചമ്രം മടഞ്ഞിരിക്കുക. ശേഷം ഒരു വെളുത്ത പേപ്പറിൽ അൽപം കുങ്കുമം വിതറി മൂന്ന് അഞ്ച് രൂപ നാണയങ്ങളും നിക്ഷേപിക്കുക. തുടർന്ന് നാലായി മടക്കി പാദം മുതൽ ശിരസു വരെ 11 തവണ ഉഴിയുക. തുടർന്ന് നാണയം പേപ്പറോടു കൂടി അലമാരയിൽ സൂക്ഷിക്കുക. പിന്നീട് സന്ധ്യാ സമയം ആകുമ്പോൾ വീടിന്റെ തെക്കുവശത്ത് ശുദ്ധിയുള്ള സ്ഥലം കണ്ടെത്തി കുഴിച്ചു മൂടുക. ഫ്ളാറ്റിലോ മറ്റോ താമസിക്കുന്നവർക്ക് അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ഒഴുകുന്ന വെള്ളത്തിൽ നാണയങ്ങൾ ഒഴുക്കാം. ഏഴ് ദിവസത്തിനുള്ളിൽ ധനാഭിവൃദ്ധി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.