തിരുവനന്തപുരം:പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജ് ഉൾപ്പെടെ നാല് പ്രമുഖരാണ് ഇതിനകം അറസ്റ്റിലായത്.ആർ.ഡി.എസ് പ്രോജക്‌ട് മാനേജിംഗ് ഡയറക്‌ടർ സുമിത് ഗോയൽ,കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ,റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരാണ് മറ്റ് മൂന്ന് പേർ.
കുറ്റങ്ങൾ:
അഴിമതി, വഞ്ചന, ഗൂഢാലോചന, സാമ്പത്തിക ക്രമക്കേട്
സംശയനിഴലിൽ
16 പേർ
സിറിയക് ഡേവിഡ് (കിറ്റ്കോ മുൻ എം.ഡി), മഞ്ജുനാഥ് (നാഗേഷ് കൺസൾട്ടൻസി സീനിയർ കൺസൾട്ടന്റ്), എ.പി.എം. മുഹമ്മദ് ഹനീഷ് (ആർ.ഡി.ബി.സി.കെ മുൻ എം.ഡി), ബെന്നി പോൾ (കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ), ജി. പ്രമോദ് (കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ), ഭാമ (കിറ്റ്കോ സീനിയർ കൺസൾട്ടന്റ്), ഷാലിമാർ (കിറ്റ്കോ സീനിയർ കൺസൾട്ടന്റ്), എം.ടി. തങ്കച്ചൻ (ആർ.ഡി.ബി.സി.കെ മുൻ അഡി. ജനറൽ മാനേജർ), പി.എം. യൂസുഫ് (മാനേജർ), സന്തോഷ് (കിറ്റ്കോ സീനിയർ കൺസൾട്ടന്റ്), സാൻജോ കെ. ജോസ് (പ്രോജക്‌ട് എൻജിനിയർ), ജിജേഷ് (പ്രോജക്‌ട് എൻജിനിയർ), പി.എസ്. മുഹമ്മദ് നൗഫൽ (ആർ.ഡി.ബി.സി.കെ മുൻ മാനേജർ), ശരത് എസ്. കുമാർ (ആർ.ഡി.ബി.സി.കെ മുൻ മാനേജർ), ജർജയ് പോൾ (ആർ.ഡി.എസ് അഡിഷണൽ ജനറൽ മാനേജർ), ജോൺ (സൈറ്റ് മാനേജർ).