ന്യൂഡൽഹി : ഡൽഹി നിയമ സഭാതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആം ആദ്മി പാർട്ടിക്ക് അനുകൂലമായി മറ്റൊരു സർവെ ഫലം കൂടി. അരവിന്ദ് കെജ്‌രിവാൾ ഭരണം നിലനിറുത്തുമെന്നാണ് എ.ബി.പി-സി വോട്ടർ സർവേ ഫലങ്ങൾ പറയുന്നത്. ആകെയുള്ള 70 സീറ്റുകളിൽ ആം ആദ്മി 55 സീറ്റ് വരെ നേടാമെന്നാണ് വിലയിരുത്തൽ. ബി.ജെ.പി പ്രചാരണത്തിന്റെ ആദ്യഘട്ടത്തെക്കാൾ നില മെച്ചപ്പെടുത്തിയെന്നും സർവേ ഫലം വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് 10 മുതൽ 24 സീറ്റുകൾ വരെയും സർവേ പ്രവചിക്കുന്നു. കോൺഗ്രസിന് 0-4 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു.
ശനിയാഴ്ചയാണ് ഡൽഹിയിൽ വോട്ടെടുപ്പ്. പ്രചാരണത്തിന് നാളെ സമാപനമാകും..