ss

നെയ്യാറ്റിൻകര : ബൈക്കിൽ പോകുകയായിരുന്ന റേഷൻ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. തൊഴുക്കൽ ഗോകുലത്തിൽ ജയചന്ദ്രകുമാർ (ജയൻ, 59 )ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മാരായമുട്ടം ജങ്ഷനിലാണ് ജയൻ കുഴഞ്ഞ് വീണത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല . തിരുപുറത്ത് റേഷൻകട നടത്തിരുന്ന ജയൻ അടുത്തിടെയാണ് കട മറ്റൊരാളെ ഏൽപ്പിച്ച് പെരുങ്കടവിളയിൽ ലോട്ടറി വിൽപനയാരംഭിച്ചത്.നെയ്യാറ്റിൻകരയിലെ ലോട്ടറി സബ് ആഫീസിൽ നിന്ന് ലോട്ടറി വാങ്ങി കടയിലേക്ക് മടങ്ങുകയായിരുന്നു. നെഞ്ച് വേദനഅനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടി നിർത്തുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം നടത്തിബന്ധുക്കൾക്ക് കൈമാറി.ഭാര്യ പരേതയായ കീർത്തി. മക്കൾ : കൃപ, കീർത്തി. മരുമക്കൾ : അനൂപ്, അനുഗ്രഹ്.മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒൻപതിന്