kanhaiya-kumar

പാട്ന: ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവും സി.പി.ഐ നേതാവുമായ കനയ്യ കുമാറിന്റെ (33)​ ​വാഹനവ്യൂഹത്തിനു നേരെ വീണ്ടും ആക്രമണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരിപാടിയിൽ പങ്കെടുത്ത ശേഷം ബീഹാറിലെ സുപോൾ ജില്ലയിൽ നിന്നും സഹർസയിലേക്കു മടങ്ങുന്നതിനിടെയാണ് അക്രമം.

പ്രാദേശിക ചന്തയിലൂടെ കടന്നുപോകുന്നതിടെ ഒരു സംഘമാളുകൾ വാഹനവ്യൂഹത്തിനു നേരെ കല്ലെറിയുകയായിരുന്നു. ചില്ലുകൾ തകർന്നും മറ്റും വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടായി. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. നാലു ദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണു കനയ്യയും സംഘവും നേരിട്ടത്. ബിഹാറിലെ സരൺ ജില്ലയിലെ കോപ ബസാറിൽ ചപ്രസിവാൻ പാതയിലൂടെ കടന്നുപോയപ്പോഴായിരുന്നു നേരത്തെ ആക്രമിക്കപ്പെട്ടത്.